ആലുവ: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോയമ്പത്തൂരിൽ എത്തിച്ച് െപാലീസ് തെളിവെടുപ്പ് നടത്തുന്നു. പുലർച്ചെ 4.10 ഒാടെയാണ് പ്രതികളെയും കൊണ്ട് പൊലീസ് തെളിവെടുപ്പിന് ഇറങ്ങിയത്. പിടിയിലാകുന്നതിന് മുമ്പ് സുനി കോയമ്പത്തൂരുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
അതിെൻറ അടിസ്ഥാനത്തിലാണ് കോയമ്പത്തൂരിൽ പീളമേടിലെ ശ്രീരാം നഗറിൽ ഇവർ താമസിച്ച വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. വീട്ടുടമയെയും അയൽവാസികളെയുമെല്ലാം വളിച്ചുവരുത്തി വിശദ്ദമായി ചോദ്യം ചെയ്യുന്നുണ്ട്. ചാർലി എന്ന സുഹൃത്താണ് ഇവരെ വീടെടുക്കാൻ സഹായിച്ചത്. ചാർലി ഒളിവിലാണ്. ചാർലിയുടെ സെൽവൻ എന്ന സുഹൃത്തിെൻറ പൾസർ ബൈക്കിലാണ് ഇവർ കീഴടങ്ങാൻ വന്നത്. എന്നാൽ, ബൈക്ക് മോഷ്ടിച്ചതാണെന്ന് സെൽവൻ പൊലീസിനോട് പറഞ്ഞു. ബൈക്കിെൻറ താക്കോൽ ഇപ്പോഴും തെൻറ കൈയിലുണ്ടെന്നും പേപ്പറുകൾ പണയത്തിലാണെന്നുമാണ് സെൽവൻ പറയുന്നത്. എന്നാൽ ബൈക്ക് േമാഷണം പോയതിനെ സംബന്ധിച്ച് സെൽവൻ പൊലീസിൽ പരാതി നൽകിയിട്ടില്ല.
രാത്രിയാണ് വീടെടുക്കാൻ വന്നതെന്ന് വീട്ടുടമ പറഞ്ഞു. കോയമ്പത്തൂരുകാരനായ ചാർലിയാണ് വീടെടുത്തത്. അയാൾക്കൊപ്പം മാസങ്ങൾക്ക് മുമ്പ് ജോലിയെടുത്തിരുന്നയാളാണ് ഇവരിലൊരാൾ എന്ന് അറിയിച്ചതായും വീട്ടുടമ പറഞ്ഞു.
അതേസമയം, േകസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിയാത്തത് പൊലീസിന്തലവേദനയായിരിക്കുകയാണ്. ഫോൺ ഉപേക്ഷിച്ചുവെന്ന സുനിയുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ഇയാൾ പറഞ്ഞതനുസരിച്ച് പല സ്ഥലങ്ങളും പരിശോധിച്ചെങ്കിലും ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
കൃത്യം നടത്തിയ ശേഷം സുനി പോയ സുഹൃത്തിെൻറ വീട്ടിലും പോലീസ് ഇന്നലെ പരിശോധന നടത്തി ഫോണുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.