കാസർകോട്: വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന യുവാവിനോട് പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയതായി പരാതി. ചെമ്മനാട് ബെസ്റ്റ്ഹിൽ ഹൗസിലെ ബി.എച്ച്. സിദ്ദീഖ് അഹമ്മദ് തൻസീഹാണ് ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിന് പരാതി നൽകിയത്.
മേയ് എട്ടിന് ബംഗളൂരുവിൽനിന്ന് നാട്ടിലെത്തി മൂന്നുദിവസത്തെ ക്വാറൻറീൻ സെൻററിലെ താമസത്തിനുശേഷം 11ന് വീട്ടിലെത്തുകയും വീട്ടിൽ സമ്പർക്കവിലക്കിൽ പ്രവേശിക്കുകയുമായിരുന്നു.
എന്നാൽ, ചൊവ്വാഴ്ച രാവിലെ 11ന് ശേഷം മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽനിന്ന് വന്ന പൊലീസുകാർ മോശമായി പെരുമാറുകയും മാതാവിനോട് ശബ്ദമുയർത്തുകയും കുറ്റവാളികളോട് പെരുമാറുന്ന രീതിയിൽ സംസാരിക്കുകയുമായിരുന്നത്രേ. ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.