പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ ആദിവാസി വിഭാഗത്തിൽപെട്ട സിവിൽ പൊലീസ് ഒാഫിസർ കുമാറിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് ക്യാമ്പിലെ ഏഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ട് ജി. ശിവവിക്രമാണ് സസ്പെൻഡ് ചെയ്തത്. കേസിെൻറ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. എ.എസ്.െഎമാരായ എൻ. റഫീഖ്, പി. ഹരിഗോവിന്ദൻ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ മുഹമ്മദ് ആസാദ്, സിവിൽ പൊലീസ് ഒാഫിസർമാരായ കെ.സി. മഹേഷ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ് എന്നിവർക്കാണ് സസ്പെൻഷൻ.
ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ. സുന്ദരെൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടിെൻറ വെളിച്ചത്തിലാണ് നടപടി. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഉച്ചയോടെ തൃശൂര്‍ ഡി.ഐ.ജിക്ക് കൈമാറിയതിനെ തുടർന്നാണ് കുറ്റക്കാർക്കെതിരെ നടപടിയുണ്ടായത്. വിശദമായ വകുപ്പുതല അന്വേഷണം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് എസ്.പി അറിയിച്ചു. നടപടിക്രമങ്ങളിൽ മേലുദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. കുമാറിെൻറ മൊബൈൽ ഫോണും താക്കോലും പിടിച്ചുവെച്ചതും ക്വാർേട്ടഴ്സിലുള്ള അദ്ദേഹത്തിെൻറ സാധനങ്ങൾ അനുവാദമില്ലാതെ മാറ്റിയതുമടക്കം കൃത്യങ്ങളിൽ പങ്കാളികളായവരെയാണ് സസ്പെൻഡ് ചെയ്തത്.
ആരോപിക്കപ്പെട്ട ജാതിവിവേചനം ഉണ്ടായതായി പ്രാഥമിക തെളിവെടുപ്പിൽ കണ്ടെത്താനായില്ലെന്ന് എസ്.പി പറഞ്ഞു. വിശദമായ അന്വേഷണത്തിൽ ഇൗ വിഷയമടക്കം പരിശോധിക്കും. കുമാറിെൻറ സഹപ്രവർത്തകരുടെയടക്കം മൊഴിയെടുത്തെങ്കിലും നഗ്നനാക്കി മർദിെച്ചന്ന ആരോപണവും തെളിയിക്കാനായിട്ടില്ല. അമിതമായി േജാലിയെടുപ്പിച്ചു പീഡിപ്പിച്ചു എന്നതടക്കം ആരോപണങ്ങളിലും അന്വേഷണമുണ്ടാവും. ക്യാമ്പിലെ വിവിധ കമ്പനികളുടെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിക്കും. കുമാറിെൻറ ആത്മഹത്യ കുറിപ്പിൽ പരാമർശമുള്ള, സർവിസിൽനിന്ന് വിരമിച്ച എ.ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻറ് പി. സുരേന്ദ്രെൻറ മൊഴി സ്പെഷൽ ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
അട്ടപ്പാടി കുന്നംചാള ഉൗരിലെ കുമാറിനെ കഴിഞ്ഞ ജൂലൈ 25ന് ലെക്കിടി റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. റെയിൽ പാളത്തിന് സമീപം കുമാറിെൻറ കൈപ്പടയിലുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ക്യാമ്പിലെ പീഡനങ്ങളും ജാതിവിവേചനവും മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിലുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ ആത്മഹത്യപ്രേരണക്ക് ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കുമാറിെൻറ ഭാര്യ സജിനി ജില്ല െപാലീസ് സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടില്ല.
എസ്.സി-എസ്.ടി കമീഷന്‍ തെളിവടുപ്പ് നടത്തി
പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫിസർ കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി-വർഗ കമീഷൻ അന്വേഷണം തുടങ്ങി. സംസ്ഥാന എസ്.സി-എസ്.ടി കമീഷന്‍ അംഗം എസ്. അജയകുമാര്‍ കല്ലേക്കാട് ക്യാമ്പിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. ഈ മാസം നാലിന് കമീഷന്‍ കുമാറിെൻറ അട്ടപ്പാടിയിലെ വീട് സന്ദര്‍ശിക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കുമാറിെൻറ ഭാര്യ സജിനി വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.