ഷാഫിയുടെ 'ശ്രീദേവി'യെ വീണ്ടെടുത്ത് പൊലീസ്; കൂടുതൽപേരെ കുടുക്കിയോ എന്ന് പരിശോധിക്കും

പത്തനംതിട്ട ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് പൊലീസ് വീണ്ടെടുത്തു. ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ടാണ് വീണ്ടെടുത്തത്. 2019 മുതല്‍ ഷാഫിയും ഭഗവല്‍ സിങും തമ്മില്‍ നടന്ന ചാറ്റുകള്‍ കണ്ടെത്തി. 150ഓളം വരുന്ന ചാറ്റ് പേജുകളാണ് കണ്ടെത്തിയത്. ഷാഫി മറ്റാരോടെങ്കിലും വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒരു സിദ്ധനെ കണ്ടാല്‍ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഷാഫി ശ്രീദേവിയെന്ന വ്യാജ അക്കൗണ്ടിലൂടെ ഭഗവല്‍ സിങിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സിദ്ധനായി ഭഗവല്‍ സിങിനു മുന്‍പിലെത്തിയതും ഷാഫി തന്നെ. ഐശ്വര്യമുണ്ടാകാന്‍ നരബലി നടത്തിയാല്‍ മതിയെന്ന് ഭഗവല്‍ സിങിനോട് പറഞ്ഞു. ജൂണ്‍, സെപ്തംബര്‍ മാസങ്ങളിലായി റോസ്‍ലിനെയും പത്മയെയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - Police recovered Shafi's 'Sridevi' facebook account; It will be checked if more people are trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.