അഫ്​സാനയെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട്​ പൊലീസ്​

പ​ത്ത​നം​തി​ട്ട: ഭ​ർ​ത്താ​വ് നൗ​ഷാ​ദി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​ഫ്സാ​ന​യെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ കൂ​ട​ൽ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു.

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ത​നി​ക്ക് മൂ​ന്നാം​മു​റ നേ​രി​ടേ​ണ്ടി വ​ന്നെ​ന്ന് അ​ഫ്സാ​ന ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ വി​വി​ധ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ​ത്.

2021 ന​വം​ബ​ർ മു​ത​ൽ കാ​ണാ​താ​യ ത​ന്‍റെ ഭ​ർ​ത്താ​വ് കൂ​ട​ൽ സ്വ​ദേ​ശി നൗ​ഷാ​ദി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ​താ​യി അ​ഫ്സാ​ന ന​ൽ​കി​യ മൊ​ഴി​യെ തു​ട​ർ​ന്ന് അ​ടൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ മൃ​ത​ദേ​ഹ​ത്തി​നാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ നൗ​ഷാ​ദി​നെ തൊ​ടു​പു​ഴ​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​തോ​ടെ കേ​സ് ഏ​റെ വി​വാ​ദ​ത്തി​ലാ​യി. മൊ​ഴി വി​ശ്വ​സി​ച്ച് ഇ​വ​ർ നേ​ര​ത്തേ താ​മ​സി​ച്ച വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും പി​ന്നാ​ലെ അ​ഫ്സാ​ന​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. 

Tags:    
News Summary - Police released footage of Afsana being interrogated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.