കെ.കെ മഹേശന്‍റെ ആത്മഹത്യയിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ ആവില്ലെന്ന് പൊലീസ്

ആലപ്പുഴ: എസ്.എൻ.ഡി.പി കണിച്ചു കുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതി ചേർക്കാനാകില്ലെന്ന്് പൊലീസ്. മാരാരിക്കുളം പൊലീസാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് ഇക്കാര്യം അറിയിച്ചത്.

നിലവിൽ അസ്വാഭാവിക മരണത്തിന് എഫ്ഐആർ ഉണ്ട്. ഐജിയുടെ കീഴിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസമുണ്ടെന്നായിരുന്നു പൊലീസിന്‍റെ വാദം. മഹേശന്‍റെ ഭാര്യ ഉഷാ ദേവി നൽകിയ ഹരജിയിലെ ആത്മഹത്യാപ്രേരണയും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങൾ പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിൻ്റെ സഹായി കെ.കെ അശോകൻ, ബി.ഡി.ജെ.എസ് അധ്യക്ഷനും എസ്.എൻ.ഡി.പി ബോർഡ് അംഗവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനോട് കോടതി നിർദേശം നൽകിയിരുന്നു. 

Tags:    
News Summary - Police say no case can be registered against Vellapally in KK Mahesan's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.