തൃശൂർ: കൊടകര കുഴൽപണ കവർച്ചക്കേസിൽ പണം ബി.ജെ.പിയുടേത് തന്നെയെന്ന് വ്യക്തമാക്കി അന്വേഷണസംഘം. പണം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമരാജ് നൽകിയ ഹരജിക്കെതിരെ പൊലീസ് നൽകിയ റിപ്പോർട്ടിലാണ് പണം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇതുവരെ അന്വേഷണ സംഘം പരസ്യമായി ബി.ജെ.പി ബന്ധം വ്യക്തമാക്കിയിരുന്നില്ല.
കവർന്ന മൂന്നരക്കോടിയുടെ കുഴൽപണം ബി.ജെ.പി നേതാക്കളുടെ അറിവോടെ കൊണ്ടുവന്നതാണെന്നും പണം ബി.ജെ.പി.യുടേതാണെന്നും ആലപ്പുഴ ജില്ല ട്രഷറർ കെ.ജി. കർത്തക്ക് നൽകാനാണ് കൊണ്ടുവന്നതെന്നും റിപ്പോർട്ടിൽ അന്വേഷണസംഘം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ് പണം കൊണ്ടുവന്നത്. അന്വേഷണം തുടരുകയാണ്.
കൂടുതൽ പണം കണ്ടെടുക്കാനുണ്ട്. പണമെത്തുന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കൾക്ക് വരെ അറിയാമായിരുന്നെന്ന മൊഴികളും സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. പണം ബിസിനസാവശ്യത്തിന് എത്തിച്ചതാണെന്ന ധർമരാജിെൻറ ഹരജി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമാണ് അന്വേഷണസംഘം റിപ്പോർട്ടിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.