കൊച്ചി: മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ ആംബര്‍ എല്‍ എന്ന വിദേശ കപ്പലിൽനിന്ന് പിടിച്ചെടുത്ത രേഖകൾ അന്വേഷണത്തിെൻറ ഭാഗമായി ലഭ്യമാക്കണമെന്ന് തീരദേശ പൊലീസ് ഹൈകോടതിയിൽ. മറൈൻ മർക്കൈൻറൽ വകുപ്പ് പിടിച്ചെടുത്ത രേഖകൾ തങ്ങൾക്ക് കൈമാറാൻ നിർദേശിക്കണമെന്ന് കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ ടി.എം. വർഗീസാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിൽെപട്ട കാർമൽമാത ബോട്ടിലെ ജീവനക്കാരനായ ഏണസ്റ്റ് നൽകിയ ഹരജിയിലാണ് കോസ്റ്റൽ പൊലീസിെൻറ സത്യവാങ്മൂലം.
ജൂൺ 11ന് പുലർച്ചയാണ് ബോട്ടിൽ കപ്പലിടിച്ച് അപകടമുണ്ടായത്. രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചതിനുപുറമെ ഒരാളെ കാണാതാവുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മറ്റ് 11 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. എറണാകുളം ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. നങ്കൂരമിട്ടിരുന്നിടത്തുതന്നെ കപ്പൽ തടഞ്ഞുവെക്കാൻ പോർട്ട് ട്രസ്റ്റിന് നിർദേശം നൽകിയിരുന്നു. ഇതിനിടെ, മരിച്ച ഒരു ബോട്ട് ജീവനക്കാരെൻറ ഭാര്യ നൽകിയ ഹരജിയിൽ കപ്പൽ പരിശോധിച്ച് രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. തുടർന്ന് ലോഗ് ബുക്ക്, വൊയേജർ ഡാറ്റ റെക്കോഡർ, ചാർട്ടുകൾ തുടങ്ങിയവ പിടിച്ചെടുത്തു. കപ്പലിലെ മാസ്റ്റെറയും ജീവനക്കാരെയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡയറക്ടർ ജനറൽ ഒാഫ് ഷിപ്പിങ്ങിനും പൊലീസ് െഎ.ജിക്കും എം.എം.ഡി കൈമാറി. എന്നാൽ, പിടിച്ചെടുത്ത രേഖകളും മൊഴിയുടെ വിശദാംശങ്ങളുംകൂടി കിട്ടിയാലേ അന്വേഷണം തുടരാനാവൂവെന്ന് തീരദേശ പൊലീസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.