​െഎ.എസിൽ നിന്ന്​ വന്ന സന്ദേശങ്ങളുടെ പരിശോധന ആരംഭിച്ചു-ബെഹ്​റ

തിരുവനന്തപുരം: ​െഎ.എസിൽ നിന്നെന്ന്​ അവകാശപ്പെട്ട്​ കേരളത്തിലേക്ക്​ വന്ന സന്ദേശങ്ങളുടെ പരിശോധന ആരംഭിച്ചെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. 

ഇതിനായി സാ​േങ്കതിക വിദഗ്​ധരടങ്ങു​ന്ന സംഘ​ത്തെ നിയോഗിച്ചിട്ടുണ്ട്​. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്​തമാക്കി. നേരത്തെ ​െഎ.എസിൽ നിന്നാണെന്ന്​ അവകാശപ്പെട്ട്​ നിരവധി സന്ദേശങ്ങൾ കേരളത്തിലേക്ക്​ എത്തിയിരുന്നു. ഇത്​ സംബന്ധിച്ചാണ്​ പൊലീസ്​ പരിശോധന നടത്തുക.

Tags:    
News Summary - Police started exmamining IS message-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.