അന്തിക്കാട് (തൃശൂർ): പൊലീസ് സ്റ്റേഷെൻറ വാതിലിനുസമീപത്തു നിന്ന് മാറിയില്ലെന്നാരോപിച്ച് 70 ശതമാനം കാഴ്ചക്കുറവുള്ള എ.ഐ.വൈ.എഫ് നേതാവിനെ പൊലീസ് മർദിച്ചതായി പരാതി. എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗവും സി.പി.ഐ താന്ന്യം ലോക്കൽ കമ്മിറ്റി അംഗവുമായ ടി.വി. ദിപുവാണ് തൃപ്രയാർ ഗവ. ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബുധനാഴ്ച രാവിലെ പത്തിനാണ് സംഭവം.
അന്തിക്കാട് സ്റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് എസ്.ഐ നിശ്ചയിച്ച സമയത്ത് എത്തി സാമൂഹിക അകലം പാലിച്ച് കാത്തുനിൽക്കുകയായിരുന്ന ദിപുവിനോട് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതുകേട്ട് കാബിനിൽ ഉണ്ടായിരുന്ന എസ്.ഐ പുറത്തുവന്ന് പ്രകോപനമില്ലാതെ ആേക്രാശിക്കുകയും ഷർട്ടിൽ പിടിച്ച് ഉന്തിയും തള്ളിയും ഗേറ്റിന് പുറത്താക്കിയെന്നാണ് ആരോപണം. കണ്ണിെൻറ ശസ്ത്രക്രിയ കഴിഞ്ഞ ദിപുവിെൻറ തലക്ക് ഇടിച്ചതായും പരാതിയുണ്ട്.
ദിപുവിനെ കൈയേറ്റം ചെയ്ത അന്തിക്കാട് എസ്.ഐ കെ.ജെ. ജിനേഷിനെതിരെ നടപടി വേണമെന്ന് സി.പി.ഐ താന്ന്യം തെക്ക് ലോക്കൽ സെക്രട്ടറി കെ.സി. ബൈജു ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി., എസ്.പി, ഡിവൈ.എസ്.പി, പൊലീസ് പരാതി പരിഹാര സെൽ എന്നിവിടങ്ങളിൽ പരാതി നൽകി. അന്തിക്കാട് പൊലീസ് തൃപ്രയാർ ഗവ. ആശുപത്രിയിലെത്തി പരാതിക്കാരെൻറ മൊഴി രേഖപ്പെടുത്തി.
അതേസമയം, താന്ന്യത്തെ വീടാക്രമണക്കേസിലെ പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കാനെത്തിയതായിരുന്നു ദിപുവും കൂട്ടരുമെന്നും കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടി നിന്നപ്പോൾ അവരോട് മാറി നിൽക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതിനാൽ കാഴ്ചവൈകല്യമുള്ള ദിപുവിനെ സന്ദർശകരുടെ ഇരിപ്പിടത്തിലേക്ക് നിർബന്ധപൂർവം മാറ്റുക മാത്രമാണ് ചെയ്തതെന്നും എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.