തിരുവനന്തപുരം: നടൻ ദിലീപുമായി തനിക്ക് സുഹൃദ്ബന്ധം മാത്രമേ ഉള്ളൂവെന്നും റിയൽ എസ്റ്റേറ്റ്-ബിസിനസ് ബന്ധങ്ങളില്ലെന്നും അൻവർ സാദത്ത് എം.എൽ.എ. പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയതോടെയാണ് അയാെള തെൻറ ഡ്രൈവർ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എം. മുകേഷ് എം.എൽ.എ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എം.എൽ.എമാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയപ്പോഴാണ് ഇൗ വിശദീകരണങ്ങൾ നൽകിയത്.
പെരുമ്പാവൂർ സി.ഐ ബൈജു പൗലോസിെൻറ നേതൃത്വത്തിലെ മൂന്നംഗസംഘമാണ് തിങ്കളാഴ്ച എം.എൽ.എമാരുടെ മൊഴി രേഖപ്പെടുത്തിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിയമസഭയിൽ വോട്ട് രേഖപ്പെടുത്തിയശേഷം എം.എൽ.എ ഹോസ്റ്റലിൽെവച്ചായിരുന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ഇതിനായി പ്രത്യേകം ചോദ്യാവലി തയാറാക്കിയിരുന്നു. അൻവർ സാദത്തിെൻറ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. രാവിലെ 10.15ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഒന്നരമണിക്കൂർ നീണ്ടു. ദിലീപുമായുള്ള ബന്ധം, റിയൽ എസ്റ്റേറ്റ്- മറ്റ് ബിസിനസ് ഇടപാടുകൾ, ഒരുമിച്ചുള്ള വിദേശയാത്രകൾ, നടി ആക്രമിക്കപ്പെട്ടതിനുശേഷം പരസ്പരം നടത്തിയ ഫോൺ വിളികൾ, കൂടിക്കാഴ്ചകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ദിലീപുമായി ദീർഘകാലത്തെ സുഹൃദ് ബന്ധം തനിക്കുണ്ടായിരുന്നതായും എന്നാൽ അതിനപ്പുറം യാതൊരു ബിസിനസ് ഇടപാടുകളും ഉണ്ടായിരുന്നില്ലെന്നും അൻവർ സാദത്ത് അന്വേഷണസംഘത്തോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള ദിവസങ്ങളിൽ ദിലീപുമായി ബന്ധപ്പെട്ടിരുന്നു. അവയെല്ലാം സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനുള്ള വിവരങ്ങൾക്കും വേണ്ടിയായിരുന്നു. ഒരിക്കൽ മാത്രമേ ദിലീപുമൊത്ത് വിദേശയാത്ര നടത്തിയിട്ടുള്ളൂ. 2007ൽ ജയ്ഹിന്ദ് ടി.വിയുടെ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു അത്. ആക്രമിക്കപ്പെട്ട നടിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. സംഭവത്തിനുശേഷം നടിയുടെ സഹോദരനുമായി സംസാരിച്ചിരുന്നു. പൾസർ സുനിയുമായി യാതൊരു ബന്ധവുമില്ല. ചാനലുകളിലും പത്രങ്ങളിലും കൂടിയാണ് സുനിയെ കാണുന്നതെന്നും അൻവർ സാദത്ത് അന്വേഷണസംഘത്തോട് പറഞ്ഞു.
12 മണിയോടെ ആരംഭിച്ച നടൻ മുകേഷിെൻറ മൊഴിയെടുപ്പ് രണ്ടുമണിക്കൂറിലേറെ നീണ്ടു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും മുകേഷിൽനിന്ന് ചോദിച്ചറിഞ്ഞത്. സുനിയെ എങ്ങനെയാണ് പരിചയം, എപ്പോഴാണ് ഇയാളെ ജോലിയിൽ എടുത്തത്, പറഞ്ഞുവിടാനുണ്ടായ സാഹചര്യം, കുടുംബാംഗങ്ങളുമായുള്ള സുനിയുടെ ബന്ധം, സുനിയുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് മുകേഷിനോട് ചോദിച്ചത്.
സുനിയുമായി ദീർഘനാളത്തെ പരിചയമുണ്ടായിരുന്നതായി മുകേഷ് പറഞ്ഞു. ഈ പരിചയമാണ് തെൻറ ഡ്രൈവറായി സുനിയെ നിയമിക്കാൻ ഇടയാക്കിയത്. തുടർന്ന് കുടുംബാംഗങ്ങളുമായി നല്ല ബന്ധത്തിലായി. ഇതിനിടയിലാണ് പാലായിൽ ഒരു മോഷണവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയതോടെ ഒഴിവാക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ടവിവരം ആദ്യമറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നു. അതിനുമുമ്പ് ആരും തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് വിളിച്ചിട്ടില്ലെന്നും മുകേഷ് മൊഴിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.