കൊല്ലം: ശരീരമനക്കാനാകാത്ത കഠിനവേദന. ഉറങ്ങാൻ കണ്ണടച്ചാൽ എസ്.െഎ ശ്യാംകുമാറിെൻറ കേട്ടാലറയ്ക്കുന്ന അസഭ്യവർഷം... കൊല്ലത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൻജിനീയറിങ് കോളജ് വിദ്യാർഥി അഖിൽ കൃഷ്ണന് കഴിഞ്ഞുപോയത് കാളരാത്രിയായിരുന്നു. കരുനാഗപ്പള്ളി എസ്.െഎ ശ്യാം കുമാർ നടുറോഡിലും പിന്നീട് സ്റ്റേഷനിലിട്ടും മർദിച്ചവശനാക്കിയ അഖിലിെൻറ ദേഹത്ത് നിറയെ ചതവാണ്. രണ്ടുദിവസം കൂടി ആശുപത്രിയിൽ തുടരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂലിപ്പണിക്കാരനാണ് അഖിലിെൻറ പിതാവ്.
നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന കുടുംബത്തിന് ഭാരിച്ച ചികിത്സച്ചെലവ് താങ്ങാനാകുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും എസ്.െഎക്കെതിരെ നടപടിയെടുക്കാൻ മടിക്കുകയാണ് അധികൃതർ. പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കുനിച്ച് നിർത്തി ഇടിച്ചപ്പോൾ എസ്.െഎയുടെ കാലുപിടിച്ച് താൻ എസ്.എഫ്.െഎ പ്രവർത്തകനാണെന്ന് അഖിൽ പറഞ്ഞു. ‘പിണറായി വന്നാലും ഇവിടെ ഒരു പുല്ലുമില്ല, നിന്നെ വിടില്ലെടാ’ എന്നു പറഞ്ഞായിരുന്നു എസ്.െഎയുടെ തുടർന്നുള്ള പരാക്രമമെന്ന് അഖിൽ ഒാർക്കുന്നു.
പാർട്ടി പ്രവർത്തകർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയപ്പോഴാണ് എസ്.െഎയും ഡ്രൈവറും തടിതപ്പിയത്. പിന്നീട് എസ്.െഎയുടെ നിർദേശ പ്രകാരം 100 രൂപ പെറ്റി നൽകി വിട്ടയക്കുകയായിരുന്നു. രാത്രി നടുവേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.െഎ.എച്ച്.ആർ.ഡി വിദ്യാർഥിയായ അഖിൽ കൃഷ്ണൻ കഴിഞ്ഞ ദിവസം വൈകീട്ട് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷന് സമീപം പാർക്കിങ് നിരോധിച്ച ഭാഗത്ത് വെച്ചിരുന്ന ബൈക്കിന് സമീപം കുട്ടുകാരുമൊത്ത് നിൽക്കുേമ്പാഴായിരുന്നു എസ്.െഎയുടെ അതിക്രമം. ബൈക്കുടമയാണെന്ന് തെറ്റിദ്ധരിച്ചാണ് എസ്.െഎ അഖിലിനോട് തട്ടിക്കയറിയത്. മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് അഖിൽ പറഞ്ഞപ്പോൾ വാഹനത്തിൽനിന്ന് ചാടിയിറങ്ങി എസ്.െഎ കോളറിൽ പിടിച്ച് തൂക്കിയെടുക്കുകയും മുഖത്തടിക്കുകയും ചെയ്തു. പൊലീസ് വാഹനത്തിെൻറ പ്ലാറ്റ്ഫോമിൽ കമഴ്ത്തി കിടത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.