തിരുവനന്തപുരം: സർക്കാറിനെതിരെ പ്രതിരോധം തീർത്ത് ഡി.ജി.പി ടി.പി. സെൻകുമാർ. തന്നെ നിരീക്ഷിക്കാൻ സർക്കാർ നിയോഗിച്ച സംഘത്തിലെ പ്രധാനിയായ എ.ഡി.ജി.പിക്ക് തന്നെ ‘പണി’ കൊടുത്താണ് ഡി.ജി.പിയുടെ പ്രതിരോധം. തനിക്കൊപ്പം തുടരുന്ന എ.എസ്.െഎയെ മാറ്റാനുള്ള സർക്കാർ ഉത്തരവ് അംഗീകരിക്കാതെ മുന്നോട്ടുപോകുന്ന ഡി.ജി.പി ഇക്കുറി കനത്ത പ്രഹരമാണ് സർക്കാറിന് ഏൽപിച്ചത്.
കേരള പൊലീസ് വെൽഫെയർ സൊസൈറ്റിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി േടാമിൻ ജെ.തച്ചങ്കരിയെ ഒഴിവാക്കിയതാണ് ഡി.ജി.പിയുടെ പുതിയ തീരുമാനം. പകരം ദക്ഷിണമേഖല എ.ഡി.ജി.പി ബി. സന്ധ്യയെയാണ് സംസ്ഥാന പൊലീസ് മേധാവി നിയമിച്ചിട്ടുള്ളത്. സാധാരണ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി പദവിയിലുള്ള ഉദ്യോഗസ്ഥനാണ് സൊസൈറ്റി അധ്യക്ഷനായി വരുന്നത്. നേരേത്ത ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി ആയിരുന്ന അനിൽകാന്തായിരുന്നു ഇതിെൻറ അധ്യക്ഷൻ.
അദ്ദേഹത്തെ മാറ്റി സർക്കാർ ടോമിൻ തച്ചങ്കരിയെ നിയമിച്ചെങ്കിലും സെൻകുമാർ തച്ചങ്കരിയുടെ ജൂനിയർ കൂടിയായ ബി. സന്ധ്യയെ നിയമിക്കുകയായിരുന്നു. എന്നാൽ, ഇതിെൻറ കൺവീനർ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയാണ്. തച്ചങ്കരിക്ക് ഐ.ജിയുടെ പൂർണ ചുമതലനൽകി സർക്കാർ ഉത്തരവിട്ടതോടെ കൺവീനർ സ്ഥാനം അദ്ദേഹത്തിന് ലഭിക്കും. സന്ധ്യ 1988 ബാച്ചിലെയും തച്ചങ്കരി 1987 ബാച്ചിലെയും ഐ.പി.എസ് ഉദ്യോഗസ്ഥരാണ്.
കേരള പൊലീസിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം നോക്കുന്ന സൊസൈറ്റിക്ക് കോടികളുടെ ഫണ്ടാണുള്ളത്. ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള സൗകര്യാർഥമാണ് ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥരെ തന്നെ തലപ്പത്ത് നിയോഗിക്കുന്നത്. എന്നാൽ, തച്ചങ്കരിയോടുള്ള ഭിന്നതകാരണമാണ് ആദ്യമായി പുറത്തുള്ള ഉദ്യോഗസ്ഥയെ അധ്യക്ഷയാക്കിയത്. സെൻകുമാറും തച്ചങ്കരിയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നുവെന്നാണ് ഇൗ സംഭവവും വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാക്പോര് നേരേത്ത വിവാദമായിരുന്നു.
തെൻറപേരിൽ എ.ഡി.ജി.പി ഉത്തരവിറക്കിയതും ഫയലുകൾ താൻ കണ്ടശേഷം ഡി.ജി.പിക്ക് മുന്നിലേക്കുപോയാൽ മതിയെന്നുമുള്ള തച്ചങ്കരിയുടെ ഉത്തരവുമെല്ലാം സെൻകുമാറിെൻറ അസംതൃപ്തിക്ക് കാരണമായിരുന്നു. അതിനിടെ തന്നോടൊപ്പമുണ്ടായിരുന്ന എ.എസ്.െഎയെ മാറ്റിയ ഉത്തരവും ഡി.ജി.പി അംഗീകരിച്ചിട്ടില്ല. താൻ മുമ്പ് സ്ഥലംമാറ്റിയ ജീവനക്കാരുടെ വിഷയത്തിലും സർക്കാർ വിശദീകരണം നൽകിയിട്ടില്ല. അതുകൂടി ലഭിക്കേട്ടയെന്ന നിലപാടിലാണ് സെൻകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.