തിരുവനന്തപുരം: ബസുകളിലും ഒാേട്ടാറിക്ഷകളിലും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അനുവദിച്ചതിൽ കൂടുതൽ ആളുകൾ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം യാത്രകൾ നിയന്ത്രിക്കാൻ െപാലീസിെൻറ ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി. പലരും മാസ്ക് ധരിക്കുന്നുമില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കും. മാസ്ക് ധരിക്കാത്തതിന് 4047 സംഭവങ്ങൾ രജിസ്റ്റർ ചെയ്തു. ക്വാറൻറീൻ ലംഘിച്ച 100 പേർക്കെതിരെയും കേസെടുത്തു.
ഗാർഹികപീഡനം തടയുന്നതിന് പൊലീസിെൻറ നേതൃത്വത്തിൽ ജില്ലകളിലാരംഭിച്ച ഡൊമസ്റ്റിക് കോൺഫ്ലിക്റ്റ് റെസലൂഷൻ സെൻററുകൾ വഴി 340 പരാതികൾ ലഭിച്ചു. ഇതിൽ 254ലും കൗൺസലിങ്ങിലൂടെ പരിഹാരം കാണാൻ കഴിഞ്ഞു. കുടുംബത്തിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത്തരം കൗൺസലിങ്ങുകൾക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊലീസിന് ഫേസ് ഷീൽഡ്, മഴക്കോട്ട് പി.പി.ഇ കിറ്റാകും
പൊലീസുകാർക്ക് ഭാരം കുറഞ്ഞതും പുതുമയാർന്നതുമായ ഫേസ് ഷീൽഡുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതിനോടകം 2000 ഇത്തരം ഫേസ് ഷീൽഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. സാധാരണ മഴക്കോട്ട് പി.പി.ഇ കിറ്റായി രൂപാന്തരപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങൾ െഎ.എം.എയുടെ സഹകരണത്തോടെ ആരംഭിച്ചു.
കഴുകി ഉപയോഗിക്കാവുന്ന ഇത്തരം കോട്ടുകൾ മഴയിൽനിന്നും വൈറസിൽനിന്നും ഒരുേപാലെ സംരക്ഷണം നൽകും. ലോക്ഡൗണിനെതുടർന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ ഫിക്സഡ് ചാർജിൽ ഇളവുവരുത്താനും പലിശ ഒഴിവാക്കാനും കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം.എസ്.എം.ഇകൾക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം പുതിയ ഇൗടില്ലാതെ നൽകാനുള്ള കേന്ദ്രസർക്കാർ പദ്ധതി സംസ്ഥാനത്തെ സംരംഭങ്ങൾക്കും പ്രയോജനപ്പെടുത്തും. ഇത് സംബന്ധിച്ച അറിയിപ്പുകൾ യഥാസമയം ലഭ്യമാക്കാൻ പ്രത്യേക പോർട്ടലും ആരംഭിക്കും.
ആരോഗ്യ സർട്ടിഫിക്കറ്റിന് പോർട്ടൽ
തൊഴിലുമായി ബന്ധെപ്പട്ട് വിദേശത്ത് പോകേണ്ടവർക്കായി പ്രേത്യക പോർട്ടൽ ഏർപ്പെടുത്തും. വിവിധ രാജ്യങ്ങളിൽ പോകേണ്ടവർക്ക് ആേരാഗ്യപരിശോധന സർട്ടിഫിക്കറ്റുകൾ പോർട്ടൽ വഴി ലഭ്യമാക്കും. റെയിൽപാളങ്ങളിലൂടെ ആളുകൾ കാൽനടയായി സഞ്ചരിക്കുന്നതും ഇരിക്കുന്നതും തടയുന്നതിന് പൊലീസിെൻറ ശ്രദ്ധയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.