തിരുവനന്തപുരം: ഹർത്താലിെൻറ മറവിൽ അക്രമമോ പൊതുമുതൽ നശീകരിക്കാനുള്ള ശ്രമമോ നടത്തിയാൽ കർശനമായി നേരിടാൻ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നൽകി. സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങളും പൊതുമുതൽ നശീകരണവും തടയുന്നതിനും ഹൈകോടതി നിർദേശപ്രകാരമുള്ള എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ട്.
ഗതാഗതം തടസ്സപ്പെടുത്തുകയോ നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകും. കോടതികൾ, ഓഫിസുകൾ, മറ്റ് പൊതുസ്ഥാപനങ്ങൾ തുടങ്ങിയവ സുഗമമായി പ്രവർത്തിപ്പിക്കുന്നതിന് സംരക്ഷണം നൽകും. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന് പൊലീസ് പേട്രാളിങ്, ആവശ്യമായ സ്ഥലങ്ങളിൽ പിക്കറ്റിങ് എന്നിവ ഏർപ്പെടുത്തും.
ഹർത്താൽ അവസാനിക്കുന്നതുവരെ അക്രമങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് ജാഗ്രത പുലർത്തണമെന്നും ഹർത്താലുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗം അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവർക്കെതിരെ യുക്തമായ വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കും.
പൊതുമുതലിനും വസ്തുവകകൾക്കും നാശനഷ്ടം വരുത്തിയാൽ നഷ്ടപരിഹാരത്തിന് സിവിൽ സ്യൂട്ട് ഫയൽ ചെയ്യും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇൻറലിജൻസ് ഉൾപ്പെടെ പൊലീസിെൻറ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും പൊലീസ് മേധാവി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.