പണം മുഴുവൻ നൽകാതെ പോകുമ്പോൾ തടഞ്ഞു; പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിലായി. എ.ആർ ക്യാമ്പ് ഡ്രൈവർ കെ. സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പെട്രോൾ അടിച്ച പണം നൽകാതെ പോകുമ്പോൾ ജീവനക്കാരൻ തടയുകയും സന്തോഷ് കുമാർ കാറിടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. 2100 രൂപക്ക് കാറിൽ പെട്രോൾ നിറയ്ക്കാൻ ആവശ്യപ്പെട്ടു. ശേഷം 1900 രൂപ മാത്ര നൽകി. ബാക്കി 200 രൂപ ചോദിച്ചപ്പോൾ കാറിൽനിന്ന് തിരിച്ചെടുത്തോ എന്ന മറുപടിയാണ് നൽകിയത്. തുടർന്ന് കാർ പമ്പിൽനിന്ന് പുറത്തേക്ക് എടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരൻ തടഞ്ഞു.

കാറിന്‍റെ ബോണറ്റിൽ ജീവനക്കാരനെയുമായി 600 മീറ്ററിലേറെ പൊലീസുകാരൻ സഞ്ചരിക്കുകയും ചെയ്തു. സംഭവത്തിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - policeman arrested for tried to kill petrol pump worker by hitting his

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.