തൃശൂർ: തൃശൂര്‍ സിറ്റി ഗുരുവായൂര്‍ ടെമ്പ്ള്‍ സ്റ്റേഷന്‍ സി.ഐ പ്രേമനന്ദകൃഷ്ണനു നേരെ കൈയേറ്റം നടത്തിയ സിവിൽ പൊലീസ് ഓഫിസർക്ക് സസ്പെൻഷൻ. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗണ്‍മാനായിരുന്ന സി.പി.ഒ ടി. മഹേഷിനെയാണ് കമീഷണർ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സി.ഐ താമസിക്കുന്ന ഗുരുവായൂര്‍ ഗെസ്റ്റ് ഹൗസില്‍ മദ്യപിച്ചെത്തിയ മഹേഷ് അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ സി.ഐയെ ആക്രമിച്ചത്.
നേരത്തേ വടക്കേക്കാട് സ്റ്റേഷനിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ടെമ്പ്ള്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കമീഷണർ അവധിയിലായിരുന്നതിനാലാണ് നടപടി വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.