ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ എസ്.ഡി.പി.ഐ, ബി.ജെ.പി സംസ്ഥാന നേതാക്കൾ കൊല്ലെപ്പട്ടതിനു പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്. മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ട് 11 മണിക്കൂറുകൾക്കുള്ളിലാണ് ബി.ജെ.പി നേതാവും കൊലക്കത്തിക്ക് ഇരയായത്.
ആദ്യകൊലപാതകം നാളുകളായുള്ള തയാറെടുപ്പിെൻറ ഭാഗമാണ്. രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുേമ്പാൾ കൃത്യമായ ആസൂത്രണത്തോടെയാണ് കാറിെലത്തിയ സംഘം ഷാനെ ഇടിച്ചുവീഴ്ത്തി വകവരുത്തിയത്.
മണ്ണഞ്ചേരിയിൽ ഒരു സംഘർഷാവസ്ഥയും നിലനിന്നിരുന്നില്ല. ഇതാണ് പൊലീസ് കാര്യമായ നിരീക്ഷണവും പരിശോധനയും നടത്താതിരുന്നത്.
ആദ്യകൊലപാതകത്തിനുശേഷം ബി.ജെ.പി നേതാവ് അഡ്വ. രഞ്ജിത് ശ്രീനിവാസൻ നഗരഹൃദയത്തിൽ കൊലപ്പെട്ടത് മിനിറ്റുകളുടെ ആസൂത്രണത്തിെൻറ ഭാഗമായിരുന്നുവെന്നാണ് നിഗമനം. ശനിയാഴ്ച രാത്രി 7.30നാണ് എസ്.ഡി.പി.ഐ നേതാവിന് വെട്ടേൽക്കുന്നത്. അർധരാത്രി 12.15നാണ് ഇദ്ദേഹം മരിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനകം ആക്രമികൾ കൊലപാതകം ആസൂത്രണം നടത്തിയതെന്നാണ് െപാലീസിെൻറ വിലയിരുത്തൽ. മണ്ണഞ്ചേരിയിൽ സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിരുന്നു. എന്നാൽ, കിലോമീറ്ററുകൾ അകലെയുള്ള ആലപ്പുഴ നഗരത്തിൽ വേണ്ട പരിശോധനയില്ലായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് ആക്രമികൾ നഗരത്തിൽ താമസിക്കുന്ന ബി.ജെ.പി നേതാവിനെ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. വെള്ളക്കിണറിലെ ഇടവഴിയൂടെ സഞ്ചരിച്ചാലേ രഞ്ജിത്തിെൻറ വീട്ടിലെത്തൂ. ഇത് സ്ഥലപരിചയമില്ലാത്തവർക്ക് കെണ്ടത്താൻ ഏെറ പ്രയാസമാണ്. ഇതിനൊപ്പം മകൾ രാവിലെ ട്യൂഷനുപോകുന്നതടക്കമുള്ള കാര്യങ്ങളും കൃത്യമായി നിരീക്ഷിച്ചിരുന്നു. വളരെയധികം വീടുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് അപരിചിതർക്ക് എത്താൻ കഴിയാത്തതിനാൽ അക്രമിസംഘത്തിന് വീട് കണ്ടെത്താനടക്കം സഹായം കിട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഇരട്ടക്കൊലപാതകത്തിലും ആസൂത്രണം നടത്തിയതിെൻറ വിവരങ്ങൾ കിട്ടിയതോടെയാണ് ആർ.എസ്.എസ്, എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.