മുഖത്തലയിൽ സംഘർഷം; സി.പി.ഐ ഓഫിസ് തകർത്തു

 

കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിലെ  മുഖത്തലയിൽ സി.പി.ഐ ഓഫിസ് അടിച്ചുതകർക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സി.പി.ഐ ആരോപിച്ചു. സി.പി.എം പഞ്ചായത്ത് അംഗമായ സതീഷ്കുമാറിനെ എ.ഐ.വൈ.എഫ് പ്രവർത്തകർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നും പറയപ്പെടുന്നുണ്ട്​. സതീഷ്കുമാർ പാലത്തറ എൻ.എസ് ആശുപത്രിയിൽ ചികിത്സ‍യിലാണ്. ഇയാളുടെ നേതൃത്വത്തിലുള്ള സ്വരലയ സംഘടനയുടെ ഓഫിസും തകർത്തിട്ടുണ്ട്. അതെ സമയം, രണ്ടു ദിവസമായി മുഖത്തലയിൽ എ.ഐ.എസ്.എഫി​െൻറ ജില്ല സമ്മേളനം നടന്നിരുന്നു. ഇത്​ സമാപിച്ചതിനു പിന്നാലെയാണ് സി.പി.ഐ പാർട്ടി ഓഫിസിന് നേരെ ആക്രമണം.

സമ്മേളനം നടന്ന ഓഡിറ്റോറിയത്തിന് മുന്നിലും റോഡിലും ഡി.വൈ.എഫ്.ഐ കൊടികെട്ടിയതും റോഡിൽ ചുവരെഴുത്ത് നടത്തിയതും സി.പി.ഐയുടെ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. ശനിയാഴ്ച സമ്മേളനം ആരംഭിച്ചപ്പോൾ ഏതാനും പേർ പ്രവർത്തകരെ അസഭ്യം വിളിച്ചെന്നുകാട്ടി ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി പാർട്ടി ഓഫിസിനു നേരെ ആക്രമണം നടന്നതറിഞ്ഞ് നിരവധി സി.പി.ഐ പ്രവർത്തകർ എത്തി. വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് സി.പി.എം, സി.പി.ഐ കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 

Tags:    
News Summary - political clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.