അനാവശ്യമായി കലഹിച്ച് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ; പരിഹസിച്ച് ബിഷപ്പ് പാംപ്ലാനി

കണ്ണൂർ: അനാവശ്യമായി കലഹിച്ച് മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന വിവാദ പ്രസ്താവനയുമായി തലശ്ശേരി ബിഷപ്പ് പാംപ്ലാനി. കെ.സി.വൈ.എം സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ബിഷപ്പ് രക്തസാക്ഷികളെ പരിഹസിച്ച് രംഗത്തെത്തിയത്.

ചില രക്തസാക്ഷികൾ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നും വീണു മരിച്ചു. ഇവരെയെല്ലാം രക്തസാക്ഷികളാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യേശുവിന്റെ ശിഷ്യൻമാരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് പറയുന്നതിനിടെയാണ് രാഷ്ട്രീയ രക്തസാക്ഷികളെ കുറിച്ചുള്ള ബിഷപ്പിന്റെ പ്രസ്താവന. ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ പേരെടുത്ത് പറഞ്ഞായിരുന്നില്ല അദ്ദേഹത്തിന്റെ വിമർശനം.

യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യമില്ലാതായി. അതിനാലാണ് യുവതി, യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. നേരത്തെ റബർ വില സംബന്ധിച്ച പാംപ്ലാനിയുടെ പ്രസ്താവനയും വിവാദമായിരുന്നു. റബറിന് വില വര്‍ധിപ്പിച്ചാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് എം.പിമാരില്ലായെന്ന കുറവ് മലയോര കര്‍ഷകര്‍ പരിഹരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു.

Tags:    
News Summary - Political martyrs are those who died unnecessarily fighting; Bishop Pamplani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.