ആലപ്പുഴ: വർഷങ്ങളോളം ഇറ്റലിയിൽ ജോലിചെയ്ത് നാട്ടിൽ വാങ്ങിയ ഭൂമി മകെൻറ പഠനാ വശ്യത്തിന് വിൽക്കാൻ രാഷ്ട്രീയ പാർട്ടികളും പ്രാദേശിക നേതാക്കളും സമ്മതിക്കുന്നിെ ല്ലന്ന് വീട്ടമ്മയുടെ പരാതി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17ാം വാർഡിലെ 63 സെൻറ്, 18ാം വാർഡിൽ രണ്ട് സെൻറ്, ചെത്തിക്കടപ്പുറത്ത് 18ാം വാർഡിൽ 34 സെൻറ് എന്നിവിടങ്ങളിലാണ് പാർട്ടികളുടെ ഭീഷണിയുള്ളതെന്ന് ചെത്തി തോട്ടുങ്കൽ വീട്ടിൽ മിനി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
1986ൽ ഭർത്താവുമൊത്ത് പ്രവാസജീവിതം തുടങ്ങിയ മിനി 2000ൽ മക്കളുെട പഠനവുമായി ബന്ധപ്പെട്ടാണ് നാട്ടിലെത്തിയത്. മൂത്ത മകെൻറ പഠനാവശ്യത്തിന് ചെത്തി കടപ്പുറത്തെ സ്ഥലം വിൽക്കാൻ ആരംഭിച്ചപ്പോഴാണ് സംഘടിതനീക്കം ആരംഭിച്ചതെന്ന് അവർ പറയുന്നു. ജനപ്രതിനിധികളും സി.പി.എം, കോൺഗ്രസ് പ്രാേദശിക നേതാക്കളുമാണ് സ്ഥലം ചുളുവിലക്ക് സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. പിന്നീട് ഇതേ വാർഡിലെ അവരുടെ പേരിലുള്ള മറ്റു സ്ഥലങ്ങളിലേക്കും ഭീഷണി വ്യാപിപ്പിച്ചു.
മക്കളെയടക്കം ഉപദ്രവിക്കുമെന്ന ഭീഷണിയിൽ സ്വന്തം സ്ഥലത്ത് കയറാൻപോലും കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം പരിസരവാസികൾ തെൻറ സ്ഥലത്ത് വ്യാപക കൈയേറ്റവും നടത്തുകയാണെന്നും മിനി ആരോപിക്കുന്നു. പരാതി നൽകിയിട്ടും പൊലീസും റവന്യൂ വകുപ്പും സിവിൽ കേസായി മാത്രം പരിഗണിച്ച് തള്ളുകയാണ്. കലക്ടർക്കും ആർ.ടി.ഒക്കും പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്ന് മിനി പറയുന്നു. ഇറ്റലിയിൽ എനർജി മാനേജ്മെൻറ് കോഴ്സ് പഠിക്കുന്ന ഇളയ മകന് കോഴ്സ് പൂർത്തിയാക്കാൻ 20 ലക്ഷം രൂപ വേണം. ഭർത്താവിന് ജോലിയില്ലാത്തതിനാൽ മൂത്ത മകെൻറ ജോലികൊണ്ടാണ് അവർ റോമിൽ കഴിയുന്നത്. ഭൂമി വിൽക്കാൻ സാധിച്ചിെല്ലങ്കിൽ ആത്മഹത്യ മാത്രമാണ് പോംവഴിയെന്നും മിനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.