മലപ്പുറം: രാഷ്ട്രീയക്കാരുെട ധാർഷ്ട്യം നിക്ഷേപകേരാട് കാണിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. നിക്ഷേപകര്‍ രാഷ്ട്രീയം കളിക്കുന്നതും ഭൂഷണമെല്ലന്ന് അദ്ദേഹം പറഞ്ഞു.
കിറ്റക്സ് വിഷയത്തില്‍ ഇത് രണ്ടും സംഭവിച്ചു. രമ്യമായി പരിഹരിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടു. പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന തെറ്റിദ്ധാരണയുണ്ടാക്കും. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്തും ഇതുപോലെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് വ്യവസായ മന്ത്രി എന്ന നിലയില്‍ താന്‍ പരിഹരിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ ചട്ടങ്ങള്‍ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. ചെറുകിട വ്യാപാരികള്‍ എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാര്‍ പറയണം. മദ്യഷാപ്പുകള്‍ തുറന്ന സര്‍ക്കാര്‍ കച്ചവടക്കാരെ കാണാതിരിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.