മൂന്നാർ: പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ മൂന്നാർ ടൗണിൽ നടത്തിവരുന്ന അനിശ്ചിതകാല റിലേ സമരത്തിന് ഐക്യദാർഢ്യവുമായി വ്യാഴാഴ്ച മൂന്നാറിൽ സാംസ്കാരിക കൂട്ടായ്മ നടക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷിെൻറ നേതൃത്വത്തിലാണ് ഇന്ന് സാംസ്കാരിക കൂട്ടായ്മ നടക്കുന്നത്.
രാവിലെ മൂന്നാർ ടൗണിൽ ആം ആദ്മി പ്രവർത്തകരും കോൺഗ്രസ് നേതാക്കളും നയിക്കുന്ന സാംസ്കാരിക കൂട്ടായ്മക്ക് ശേഷം നടത്തുന്ന പൊതുസമ്മേളനത്തിൽ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഗോമതിയടക്കമുള്ളവർ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. കഴിഞ്ഞ 22നാണ് പൊമ്പിളൈ ഒരുമൈക്കെതിരെ വിവാദ പ്രസംഗം നടത്തിയ മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗോമതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
കോൺഗ്രസിെൻറയും ആം ആദ്മി പാർട്ടിയുടെയും സംസ്ഥാന നേതാക്കൾ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്നാറിലെത്തിയെങ്കിലും കോൺഗ്രസ് പ്രാദേശിക നേതാക്കൾ സമരത്തിൽ പങ്കെടുക്കാൻ തയാറായില്ല. വെള്ളിയാഴ്ച നടക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും മൂന്നാറിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കില്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.