ന്യൂഡൽഹി: ശബരിമല നിലക്കലിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്.പി യതീഷ്ചന്ദ്രക്കെതിരെ ലോക്സഭയിൽ അവകാശ ലംഘന നോട്ടീസ്. ശബരിമല ദർശനത്തിനെത്തിയ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് സ ്പീക്കർക്ക് നോട്ടീസ് നൽകിയത്.
കേന്ദ്രമന്ത്രിയാണെന്നറിഞ്ഞിട്ടും എസ്.പി ധിക്കാരത്തോടെ പെരുമാറി. സ്വകാര്യവാഹനങ്ങൾ കത്തിവിടാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് യതീഷ് ചന്ദ്ര വ്യക്തമായ മറുപടി നൽകിയില്ല. പകരം ക്രമസമാധാനത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നു ചോദിച്ച്, ലോക്‌സഭാംഗമായ തന്നോട് എസ്.പി അപമര്യാദയായി പെരുമാറിയെന്നും മന്ത്രി പറഞ്ഞു.
നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ അറിയിച്ചു. അവകാശലംഘന നോട്ടീസ് പരിഗണിക്കുകയാണെങ്കിൽ എസ്.പി യതീഷ് ചന്ദ്രയെ വിളിച്ച് വരുത്തി വിശദീകരണം തേടുക ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന.
നവംബര്‍ 21നു ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും സംഘവും സഞ്ചരിച്ച വാഹനങ്ങൾ യതീഷ്ചന്ദ്ര പമ്പയിലേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.