തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 99 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് 71 വയസായ തടവുകാരനെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.
ആൻറിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് അഞ്ച് പൊലീസുകാർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.