കോഴിക്കോട്: നിരോധിത സംഘടന പോപുലർ ഫ്രണ്ടിന്റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെയും പ്രധാന ഭാരവാഹികളുടെയും കണ്ടുകെട്ടിയ സ്വത്തുക്കൾക്ക് വൻ തുകയുടെ വിപണിമൂല്യം. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസുപോലും നല്‍കാതെ ജപ്തിയുമായി മുന്നോട്ടുപോകാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ആ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യൂ കമീഷണര്‍ ജപ്തി ഉത്തരവിറക്കിയത്.
മലപ്പുറം ജില്ലയിലാണ് കൂടുതൽ സ്വത്ത് കണ്ടുകെട്ടിയത് (89). 126 ആസ്തികൾ കണ്ടുകെട്ടാനായിരുന്നു ലാൻഡ് റവന്യൂ കമീഷണറേറ്റിൽനിന്നുള്ള നിർദേശം. 37 പേർക്ക് സ്വന്തമായി സ്വത്തില്ലാത്തതിനാൽ നടപടികൾ പൂർത്തിയാക്കാനായില്ലെന്ന് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. എം.സി. റെജിൽ അറിയിച്ചു.
പയ്യനാട് മാഞ്ചേരി പുതിയേടത്ത് ഉണ്ണിമുഹമ്മദിന്റെ 2.84 ആർ ഭൂമിയും നറുകര ഓവുങ്ങൽ മുഹമ്മദ് അബ്ദുസ്സലാമിന്റെ 5.67 ആർ ഭൂമിയുമാണ് കണ്ടുകെട്ടിയത്. മാറഞ്ചേരി പുറങ്ങ് കറുപ്പം വീട്ടിൽ അലിയുടെ അഞ്ച് സെന്റും 7.38 സെന്റ് പുരയിടവും വീടും, വട്ടംകുളം ശുകപുരം പാലക്കൽ ഹൗസിൽ ഇസ്മായിലിന്റെ 14.48 സെന്റ്, നിലമ്പൂർ വഴിക്കടവ് മദ്ദളപ്പാറയിൽ ചന്തക്കുന്ന് തയ്യിൽ ഫിറോസിന്റെ 33.7 സെന്റ്, തേഞ്ഞിപ്പലം പള്ളിക്കല്‍ ദേവതിയാലിലെ വള്ളിയില്‍ അബ്ദുന്നാസറിന്റെ വീടുൾപ്പെടെ 27.81 സെന്റ്, കാലിക്കറ്റ് സര്‍വകലാശാല കാമ്പസിനു സമീപം ചെനക്കലിലെ കടകുളത്ത് മുഹമ്മദ് ബഷീറിന്റെ പള്ളിക്കലിലെ വീടുൾപ്പെടെ ആറ് സെന്റ്, ഇയാളുടെ തേഞ്ഞിപ്പലം പഞ്ചായത്തിലെ 34.39 സെന്റ്, ചേലേമ്പ്ര ചേലൂപ്പാടത്തെ ചെമ്പ്രാട്ടില്‍ സിദ്ദീഖിന്റെ വീടുൾപ്പെടെ 15 സെന്റ്, മലപ്പുറം ചെമ്മൻകടവ് കുണ്ടുകണ്ടൻ സാദിഖലിയുടെ ഭൂമി, മേൽമുറി വില്ലേജിൽ പിലാത്തറ താഴെപീടിയേക്കൽ യൂസുഫിന്റെ വീടും പുരയിടവും, പൂക്കോട്ടുംപാടം അമരമ്പലം പറമ്പ കാഞ്ഞിരംപാടം അയ്യപ്പൻകുളം തൊണ്ടിയിൽ റഫീഖിന്റെ അഞ്ചു സെന്റ്, കരുളായി പൂവത്തി ഹാരിസിന്റെ മൂന്ന് ഇടങ്ങളിലെ 10 സെന്റോളം, വളാഞ്ചേരി എടയൂർ വില്ലേജിൽ മച്ചിങ്ങൽ അബ്ദുസ്സമദിന്റെ 15 സെന്റും 1.40 സെന്റും, വടക്കേക്കര അബ്ദുല്ല അഹദിന്റെ 14 സെന്റ്, തെറ്റപ്പറമ്പിൽ മുഹമ്മദ് സാലിഹിന്റെ മൂന്നര സെന്റ്, കാളികാവ് വെള്ളയൂർ വില്ലേജിൽ അഞ്ചച്ചവിടി കുന്നുമ്മൽ നാസർ കുന്നത്തിന്റെ അഞ്ചേകാൽ സെന്റ്, സജ്ജാദ് വാണിയമ്പലത്തിന്റെ 50 സെന്റ്, പുഴക്കാട്ടിരി പനങ്ങാങ്ങരയിൽ ശിഹാബുദ്ദീൻ കോണിക്കുഴിയുടെ 25 സെന്റ്, എടയൂർ പുറത്തുംതറ അബ്ദുസ്സമദിന്റെ 40 സെന്റ്, പെരിന്തൽമണ്ണ അരിപ്ര പാട്ടുകളത്തിൽ മുഹമ്മദ് സുജീറിന്റെ 9.8 സെന്റ്, ഇദ്ദേഹത്തിന്റെ തന്നെ വലമ്പൂരിലെ 2.9 സെന്റ്, താഴെക്കോട് മുസ്തഫ പൊത്തേങ്ങലിന്റെ 23 സെന്റ്, തിരൂർക്കാട് തോണിക്കര റഷീദിന്റെ രണ്ടു സെന്റ്, അങ്ങാടിപ്പുറം പുത്തനങ്ങാടി അലി ഇടുപൊടിയന്റെ 3.5 സെന്റ് എന്നിങ്ങനെ കണ്ടുകെട്ടി.
തിരുവനന്തപുരത്ത് പി.എഫ്.ഐ ഓഫിസ് കെട്ടിടം അടക്കം നാലു ഭാരവാഹികളുടെ വസ്തുവകകൾ ജപ്തിചെയ്തു. പൂവാർ ഇലപ്പത്തോപ്പ് കോയവീട്ടിൽ ഫസിലുദ്ദീന്റെ 1.10 ആര് വസ്തു, മാറനല്ലൂര്‍ കൂവളശ്ശേരിയില് നവാസിന്റെ 3.5 സെന്റ് വസ്തു, ഒറ്റശേഖരമംഗലം സ്വദേശി മുഹമ്മദ് സിയാദിന് പൂഴനാടിന് സമീപമുള്ള 1.2 ആര് ഭൂമിയും വര്‍ക്കല താലൂക്കില്‍ പള്ളിച്ചല്‍ വില്ലേജിലെ താമസക്കാരനായ നിസാര്കുട്ടിയുടെ പേരിലുള്ള വസ്തുവുമാണ് റവന്യൂവകുപ്പ് ജപ്തി ചെയ്തത്.
മുൻ സംസ്ഥാന സെക്രട്ടറി എസ്. നിസാറിന്റെ പത്തനംതിട്ട നഗരസഭയിലെ എട്ടു സെന്റ്, മുൻ ജില്ല പ്രസിഡന്റ് എസ്. സജീവിന്റെ പള്ളിക്കൽ പഞ്ചായത്തിലെ പത്ത് സെന്റ്, എൻ.ഐ.എ കേസിൽ റിമാൻഡിലുള്ള മുൻ ജില്ല സെക്രട്ടറി സാദിഖ് അഹമ്മദിന്റെ പത്തനംതിട്ട നഗരസഭയിലെ എട്ടു സെന്റും വീടും മറ്റൊരു അഞ്ചു സെന്റും വീടും, കോന്നി അരുവാപ്പുലം ഷബീറിന്റെ 14 സെന്റ്, മല്ലപ്പള്ളി കോട്ടാങ്ങൽ സിനാജിന്റെ 7.45 സെന്റും നിർമാണഘട്ടത്തിലുള്ള വീടും, പന്തളം നഗരസഭയിലെ അൽ അമീനിന്റെ ഏഴു സെന്റും വീടും കണ്ടുകെട്ടി.
കടുങ്ങല്ലൂർ പി.പി. മൊയ്തീന്റെ 67 സെന്റും വീടും, ഉളിയന്നൂർ കണ്ണംകുളത്ത് പി.എ. മുഹമ്മദ് കാസിമിന്റെ അഞ്ചു സെന്റും വീടും, കുഞ്ഞുണ്ണിക്കര കരിമ്പായിൽ അബ്ദുൽ ലത്തീഫിന്റെ 13.7 സെന്റും വീടും, അദ്ദേഹത്തിന്റെ തന്നെ 7.9 സെന്റ്, കുന്നത്തുനാട് വേങ്ങോലയിൽ നൗഷാദിന്റെ പത്ത് സെന്റ്, കുന്നത്തേരി കാഞ്ഞിരത്തിങ്കൽ മൻസൂറിന്റെ നാലു സെന്റും വീടും എന്നിങ്ങനെ കണ്ടുകെട്ടി. കടുങ്ങല്ലൂർ വില്ലേജിലെ കുഞ്ഞുണ്ണിക്കരയിലുള്ള പി.എഫ്.ഐയുടെ ആദ്യകാല ആസ്ഥാനമായ പെരിയാർവാലി കാമ്പസ് കെട്ടിടവും 68 സെന്റ് സ്ഥലവും അളന്ന് തിരിച്ചു.
പോപുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിന്റെ 10 സെന്റും വീടും, വിളയൂർ മൊയ്തീൻ കുട്ടിയുടെ 26 സെന്റ്, ആലൂർ മൊയ്തീൻ ഷായുടെ അവകാശമുള്ള 50 സെന്റും സ്വന്തം പേരിലുള്ള 34 സെന്റും വീടും, മുതുതല മുഹമ്മദലിയുടെ 52 സെന്റ്, മുതുതല സ്വദേശി അബ്ദുൽ ബഷീറിന്റെ എട്ടു സെന്റ്, കിഴക്കഞ്ചേരി ഖാജ ഹുസൈന്റെ 57 സെന്റ്, കാരാകുറിശ്ശി പള്ളിക്കുറുപ്പ് മുഹമ്മദ് അഷ്റഫിന്റെ അഞ്ചു സെന്റും വീടും, കോട്ടോപ്പാടം നാലകത്ത് ഉമ്മറിന്റെ 60 സെന്റും വീടും, കോട്ടോപ്പാടം വേങ്ങ ചെമ്മലങ്ങോടൻ അബ്ദുൽ നാസറിന്റെ 13 സെന്റ്, വല്ലപ്പുഴ മുഹമ്മദലിയുടെ 11.97 സെന്റ്, ഷൊർണൂർ നാസർ അബ്ദുൽ കരീമിന്റെ 5.9 സെന്റ്, ചളവറ അബ്ദുൽ സലാമിന്റെ 17.65 സെന്റ്, ആലത്തൂര്‍ ബാവയുടെ പള്ളിപ്പറമ്പിലുള്ള വീടും അഞ്ചേകാല്‍ സെന്റും.
ഫറോക്ക് കോട്ടപ്പാടം അബ്ദുൽ ബഷീറിന്റെ 3.75 സെന്റും വീടും, ഒളവണ്ണ കമ്പിളിപ്പറമ്പ് അൻവർ ഹുസൈന്റെ വീട്, കൊടുവള്ളി രാരോത്ത് ചാലിൽ ആർ.സി. സുബൈറിന്റെ വീടും പറമ്പും, മാവൂർ തയ്യിൽ അബ്ദുൽ മുനീറിന്റെ വീടും പറമ്പും കെട്ടാങ്ങൽ റോഡിൽ ഇയാളുടെയും സഹോദരന്റെയുംകൂടി പേരിലുള്ള കൂട്ടുസ്വത്തും, പോപുലർ ഫ്രണ്ട് വടകര മുൻ ഡിവിഷനൽ പ്രസിഡന്റ് കുനിയിൽ സമീറിന്റെ അഴിയൂർ കോറോത്ത് റോഡിലെ 6.67 സെന്റ്, പേരാമ്പ്രയിൽ പോപുലർ ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ല മുൻ പ്രസിഡന്റ് ചെമ്പ്ര കോവുപ്പുറത്ത് മുഹമ്മദ് അഷ്റഫിന്റെ വീടും സ്ഥലവും എന്നിവ കണ്ടുകെട്ടി.
മാനന്തവാടി പൂഴിത്തറ ഹൗസിൽ അബ്ദുസ്സമദ് (36 സെന്റ് സ്ഥലവും വീടും), മാനന്തവാടി ചൂരിയോട്ട് ഹൗസിൽ റഖീബ് (9.5 സെന്റ്), നല്ലൂർനാട് പൈക്കരത്തൊടി പി.ടി. സിദ്ദീഖ് (എട്ട് സെന്റ്), അഞ്ചുകുന്ന് തൊട്ടിയിൽ ഹൗസിൽ നാസർ (25.9 സെന്റ്), അഞ്ചാംപീടിക സൈദ് ഹൗസിൽ എസ്. അബ്ദുൽ മുനീർ (20 സെൻറ് സ്ഥലവും വീടും), പുലിക്കാട് കുന്നുംപുറത്ത് ഹൗസിൽ അഷ്റഫ് (അഞ്ചു സെന്റ് സ്ഥലവും വീടും), തരുവണ കൊടിലൻ ഹൗസിൽ മമ്മൂട്ടി (15 സെന്റ് സ്ഥലവും വീടും), പാണ്ടിക്കടവ് ഓടക്കൽ ഹൗസിൽ ശബീർ സഅദി (അഞ്ചു സെന്റ് സ്ഥലവും വീടും), മുട്ടിൽ ഉള്ളാട്ടുപറമ്പിൽ ഹൗസിൽ യു.പി. അബ്ദുറഹ്മാൻ, പുതുശ്ശേരിക്കടവ് ഈച്ചിൽ ഹൗസിൽ ഉസ്മാൻ മൗലവി, നെന്മേനി വില്ലേജിലെ മലവയൽ, റാട്ടക്കുണ്ടിലെ അലവിക്കുട്ടി എന്നിവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടി.
ജപ്തി നടപടികൾ ഇന്ന് പൂര്‍ത്തിയാകും -മന്ത്രി കെ. രാജന്
കൊച്ചി: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്ന് മന്ത്രി കെ. രാജന്. കൊച്ചിയില്‍ സാഹിത്യകാരന് സി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര വകുപ്പിന്റെ അഭ്യര്‍ഥനപ്രകാരമുള്ള ജപ്തി നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി നിര്‍ദേശപ്രകാരമാണ് ഈ നടപടികള്‍. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. റവന്യൂ റിക്കവറിയുടെ 35 ാം ചട്ടം പ്രകാരമുള്ള നടപടിക്രമങ്ങളാണിത്. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കോടതി നിര്‍ദേശപ്രകാരം മാത്രമേ കണ്ടുകെട്ടാനാകൂ. റവന്യൂ റിക്കവറി ചട്ടത്തിലെ 7, 34 സെക്ഷന്‍ പ്രകാരമാണ് നടപടിയെടുക്കേണ്ടത്. എന്നാല്‍, കണ്ടുകെട്ടൽ നടപടികൾ നേരിട്ട് ചെയ്യാൻ ഹൈകോടതി പ്രത്യേകമായി നിര്‍ദേശിച്ചതിനാലാണ് ഈ രീതി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.