വീട്ടമ്മക്ക് ഫേസ്ബുക്ക് വഴി അശ്ലീല ചിത്രങ്ങൾ അയച്ച 20കാരൻ അറസ്​റ്റിൽ

ചേർപ്പ്: നിരവധി തവണ വീട്ടമ്മക്ക് ഫേസ്ബുക്ക് വഴി അശ്ലീല ചിത്രങ്ങൾ അയച്ച യുവാവിനെ ചേർപ്പ് പൊലീസ് അറസ്​റ്റ് ചെയ്തു. മാള പുത്തൻചിറ ചൊമാട്ടിൽ വീട്ടിൽ അഭിനവ് (20) ആണ് അറസ്​റ്റിലായത്.

കഴിഞ്ഞ ജൂണിലാണ് വീട്ടമ്മക്ക് അശ്ലീല ചിത്രങ്ങൾ അയച്ചത്. നിരവധി തവണ ഇത്തരം ചിത്രങ്ങൾ അയക്കുന്നത്​ പതിവായപ്പോൾ വിദേശത്തുള്ള ഭർത്താവിനെ വീട്ടമ്മ വിവരമറിയിക്കുകയായിരുന്നു. ഭർത്താവ് തൃശൂർ റൂറൽ എസ്.പി.ക്ക് ഇ-മെയിൽ വഴി പരാതി കൊടുത്തു.

ഇതിനെതുടർന്ന് ചേർപ്പ് പൊലീസ് ഇൻസ്പക്ടർ ടി.വി. ഷിബു സൈബർ സെൽ സഹായത്തോടെ പ്രതിയെ രാവിലെ മാളയിലെ വീട്ടിൽനിന്ന് അറസ്​റ്റ്​ ചെയ്യുകയായിരുന്നു. അസി. സബ് ഇൻസ്പക്ടർ വിനോദ്, സീനിയർ സി.പി.ഒ ഭരതനുണ്ണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - porn image send to house wife through facebook 20 year old arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.