കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം പോക്സോ കേസുകളിൽ ജാമ്യംതേടി പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ നൽകിയ ഹരജി ഹൈകോടതി തിങ്കളാഴ്ച പരിഗണിക്കും. ഓൺലൈൻ സംവിധാനത്തിൽനിന്ന് മാറി കോടതി മുറിയിൽ നേരിട്ട് വാദിക്കാൻ അവസരം നൽകണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
വ്യാജ പുരാവസ്തുക്കളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലടക്കം പ്രതിയായ മോൻസൺ ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനംചെയ്ത് 2020 ജനുവരി 11 മുതൽ 2021 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചെന്നാണ് ഒരു പരാതി. 2018 ഏപ്രിൽ ഒന്നുമുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. 2021 സെപ്റ്റംബർ 25ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൺ രണ്ട് കേസിലും നൽകിയ ജാമ്യഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.