സഹായിയെ പ്രിസിഡന്‍റാക്കാൻ നീക്കമെന്ന്​; തരൂരിനെതിരെ ഡി.സി.സി ഒാഫീസിന്​ മുന്നിൽ പോസ്റ്റർ

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ്​ നിയമനത്തോടനുബന്ധിച്ച്​ കോൺഗ്രസ്​ നേതാവും എംപിയുമായ ശശി തരൂരിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. ശശി തരൂരിന്‍റെ അടുത്ത അനുയായിയെ ഡി.സി.സി പ്രസിഡന്‍റാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം.

'രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാതെ, മണ്ഡലത്തിൽ പോലും വരാതെ, താങ്കളെ എം.പിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?' - എന്നാണ് ഒരു പോസ്റ്റർ. സഹായിയെ ഡിസിസി പ്രസിഡന്‍റാക്കി പാർട്ടി പിടിക്കാനുള്ള തരൂരിന്‍റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റർ. തരൂർ പി.സി ചാക്കോയുടെ പിൻഗാമിയാണോയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ മണ്ഡലം നോക്കിവെച്ചിട്ടുണ്ടോ എന്നും ഒരു പോസ്റ്ററിലുണ്ട്​. വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർട്ടിയെ മൂന്നാം സ്ഥാനത്താക്കിയെന്ന ആക്ഷേപവും പോസ്റ്ററുകളിലുണ്ട്​.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കുകയാണ്​. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഇന്ന്​ കൂടിയാലോചന നടത്തുന്നുണ്ട്​. ഗ്രൂപ്പ്​ നേതാക്കൻണാരോടുള്ള ചർച്ചകൾ കഴിഞ്ഞതാണ്​. അന്തിമ തീരുമാനത്തിനായി ഇരുവരും ഇന്ന് തന്നെ ഡൽഹിയിലേക്ക് പോകുന്നുമുണ്ട്​.

തിരുവനന്തപുരത്തെ പാനലിൽ ജി.എസ് ബാബു, കെ.എസ് ശബരീനാഥൻ, ആർ.വി രാജേഷ്, പാലോട് രവി എന്നീ പേരുകളാണുള്ളത്. ജി.എസ്​ ബാബു ശശി തരൂരിന്‍റെ നോമിനിയാണെന്നാണ്​ ആക്ഷേപം.

Tags:    
News Summary - Poster against Tharoor in front of DCC office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.