കുറ്റ്യാടിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ

കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്കായി പോസ്റ്ററുകൾ; സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകുന്നതിനെതിരെ സി.പി.എം പ്രവർത്തകർക്കിടയിൽ വ്യാപക അമർഷം. മണ്ഡലത്തിൽ ജനകീയനായ സി.പി.എം നേതാവ് കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ പലയിടത്തും ഞായറാഴ്ച രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാർട്ടി തീരുമാനത്തിനെതിരെയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് പോസ്റ്ററുകൾ മണ്ഡലത്തിൽ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ്.

'തീരുമാനിക്കാനേ നിങ്ങൾക്ക് കഴിയൂ, പ്രവർത്തിക്കേണ്ടത് ഞങ്ങളാണ്', '40 വർഷത്തോളം ചെങ്കൊടിയണിഞ്ഞ മണ്ഡലത്തെ കളഞ്ഞുകുളിച്ചത് ചിലരുടെ അധികാരക്കൊതിയാണ്' തുടങ്ങിയ മുന്നറിയിപ്പുകൾ പോസ്റ്ററിലുണ്ട്. 'പാർട്ടി സഖാക്കൾ' എന്ന പേരിലാണ് കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ചിത്രം സഹിതം പ്രചാരണ പോസ്റ്റർ തന്നെ അടിച്ചത്.

മ​ണ്ഡ​ലം കേ​ര​ള കോ​ൺ​ഗ്ര​സ് - എ​മ്മി​നാ​ണെ​ന്ന വാ​ർ​ത്ത വ​ന്ന വെ​ള്ളി​യാ​ഴ്ച രാ​ത്രി തന്നെ വേ​ള​ത്ത് സി.​പി.​എ​മ്മിെൻറ ഒ​രു പ്ര​മു​ഖ നേ​താ​വി​നെ അ​ണി​ക​ൾ വ​ള​ഞ്ഞി​ട്ട് പ്ര​തി​ഷേ​ധി​ച്ചിരുന്നു. സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​വ​ും മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​യ കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്​​റ്റ​ർ​ക്ക് ഇ​ത്ത​വ​ണ ഉ​റ​പ്പാ​യും സീ​റ്റ് കി​ട്ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഭൂ​രി​പ​ക്ഷ​വും.

ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹം ന​യി​ച്ച മ​ണ്ഡ​ലം​ത​ല വി​ക​സ​ന ജാ​ഥ അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന് ബ​ല​മേ​കി​യി​രു​ന്നു. എ​ന്നാ​ൽ, കു​റ്റ്യാ​ടി കേ​ര​ള കോ​ൺ​ഗ്ര​സി​ന് കൊ​ടു​ക്കു​മെ​ന്ന വാ​ർ​ത്ത വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്.

സി.​പി.​എ​മ്മിെൻറ ശ​ക്തി​കേ​ന്ദ്ര​മാ​യ വ​ട​ക​ര താ​ലൂ​ക്കി​ലെ മൂ​ന്ന് മ​ണ്ഡ​ല​ത്തി​ലും സി.​പി.​എ​മ്മി​ന് സീ​റ്റി​ല്ല. നാ​ദാ​പു​ര​ത്ത് സി.​പി.െ​എ​ക്കും വ​ട​ക​ര​യി​ൽ എ​ൽ.​ജെ.​ഡി​ക്കു​മാ​ണ് സീ​റ്റ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കു​റ്റ്യാ​ടി​യി​ൽ കെ.​കെ. ല​തി​ക തോ​റ്റ​തി​നാ​ൽ വ​ട​ക​ര താ​ലൂ​ക്കി​ൽ എ​വി​ടെ​യും സി.​പി.​എ​മ്മി​ന് എം.​എ​ൽ.​എ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ കു​റ്റ്യാ​ടി​യി​ൽ കു​ഞ്ഞ​മ്മ​ദ്കു​ട്ടി​മാ​സ്​​റ്റ​ർ​ക്ക് സീ​റ്റ് കൊ​ടു​ക്കു​മെ​ന്ന് അ​ണി​ക​ളി​ൽ ചി​ല​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. അ​വ​സാ​നം കെ.​കെ. ല​തി​ക​ക്കാ​ണ് ന​ൽ​കി​യ​ത്. അ​ന്ന് ല​തി​ക​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത് കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്​​റ്റ​റാ​യി​രു​ന്നു. അ​തി​നാ​ൽ അ​ടു​ത്ത ത​വ​ണ കു​ഞ്ഞ​മ്മ​ദ്കു​ട്ടി മാ​സ്​​റ്റ​റെ പ​രി​ഗ​ണി​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​യി​രു​ന്നു മി​ക്ക​വ​ർ​ക്കും.

Tags:    
News Summary - Posters for Kunhammad in Kuttyadi; Criticism of the CPM leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.