വീണ്ടും കോഴിബലി; പൊലീസിന്​ നേരെ അതിക്രമം; ഒമ്പതുപേർ അറസ്​​റ്റിൽ

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴികളെ ബലിയറുത്തു. സംഭവം തടുത്ത്​ അറസ്​റ്റിനൊരുങ്ങിയ പൊലീസിനുനേരെ അതിക്രമം. എ.എസ്.ഐക്ക്​ പരിക്കേറ്റു. ഒടുവിൽ ഒമ്പതംഗ സംഘത്തെ പൊലീസ്​ പിടികൂടി.

മലപ്പുറം കീഴാറ്റൂരിലെ ആദിമാർഗി മഹാമഹാ ചണ്ഡാള ബാബ മലവാരി മാതൃകുല ധർമരക്ഷ ആശ്രമവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന മലപ്പുറം ഏലംകുളം കുന്നക്കാവ്​ പടുവൻതൊടി പി. ബിജു (36), കോഡൂർ പെരിങ്ങോട്ടുകുലം കുറുമ്പല ശ്രീജേഷ്​ (26), വളാഞ്ചേരി വൈക്കത്തൂർ കുതിരക്കുന്ന പറമ്പിൽ ഗിരീഷ്​ (36), വടകര പാങ്ങയിൽ ചള്ളയിൽ വീട്ടിൽ ഷരുൺദാസ്​ (28), തിരൂരങ്ങാടി പന്തീരങ്ങാടി കണ്ണാടി തടത്തിൽ സുഭാഷ് (37), ആലപ്പുഴ ചെങ്ങന്നൂർ വലിയ വീട്ടിൽ സുധീഷ്​ (35), മലപ്പുറം ​കോഡൂർ കുറുന്തല അനിൽകുമാർ (40), കണ്ണൂർ വെള്ളാട്​ മണക്കടവ്​ പതാലിൽ വീട്ടിൽ രൂപേഷ്​ (34), മലപ്പുറം കൂട്ടിലങ്ങാടി പഴമല്ലൂർ പെരിങ്ങോട്ടുപുലം കുറുന്തല രഞ്​ജിത്ത്​ (31) എന്നിവരാണ് അറസ്​റ്റിലായത്.

ബുധനാഴ്ച രാവിലെ 11ഓടെയാണ്​ സംഭവം. വടക്കെനടയിൽ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചത്. ബലപ്രയോഗത്തിനിടെയാണ്​ എ.എസ്.ഐ റോയ് എബ്രഹാമിന് പരിക്കേറ്റത്. കസ്​റ്റഡിയിൽ എടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Poultry sacrifice again in Kodungallur; Atrocities against police; Nine arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.