ന്യൂഡൽഹി: ഏതാനും വർഷങ്ങൾക്കിടെ രാജ്യത്ത് ദാരിദ്ര്യം മുമ്പത്തെക്കാളും കൂടിയെന്ന് സ ൂചന നൽകുന്ന റിപ്പോർട്ട് പുറത്ത്. ഗ്രാമീണമേഖലയിൽ ഭക്ഷ്യ ഉപയോഗം 10 ശതമാനം കുറഞ്ഞ തായും നാല് പതിറ്റാണ്ടിനിടെ ജനങ്ങൾ ചെലവഴിക്കുന്ന പ്രതിമാസ തുകയിൽ ആദ്യമായി കുറവ ുണ്ടായതായും ദേശീയ സ്ഥിതിവിവര ഓഫിസ്(എൻ.എസ്.ഒ) തയാറാക്കിയ റിപ്പോർട്ടിൽ പറയുന് നു. കേന്ദ്രസർക്കാറിന് തിരിച്ചടിയാകുമെന്നതിനാൽ രഹസ്യമാക്കിവെച്ച റിപ്പോർട്ട് ‘ബ ിസിനസ് സ്റ്റാൻഡേഡ്’ പത്രമാണ് പുറത്തുവിട്ടത്. അഞ്ചുവർഷത്തിനിടെ പൗരന്മാരുടെ ചെലവഴിക്കൽ തുകയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് സർവേയിലെ പ്രധാന കണ്ടെത്തൽ.
2011-12ലെ പ്രതിമാസ ചെലവിൽനിന്ന് 2017-18 ആകുേമ്പാേഴക്കും 3.7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ജൂലൈ 2017നും ജൂൺ 2018നും ഇടയിൽ തയാറാക്കിയ റിപ്പോർട്ട് 2019 ജൂണിൽ പ്രത്യേക സമിതി അംഗീകരിച്ചെങ്കിലും സർക്കാറിന് തിരിച്ചടിയാകുമെന്നതിനാൽ പുറത്തുവിട്ടില്ല. 2011-12 കാലയളവിൽ ശരാശരി 1501 രൂപയാണ് പ്രതിമാസം ചെലവഴിച്ചിരുന്നതെങ്കിൽ 2017-18 ആയപ്പോഴേക്കും അത് 1446 രൂപയിലേക്ക് കുറഞ്ഞു. ഉപഭോഗത്തിലുണ്ടായ കുറവ് ദാരിദ്ര്യം കൂടുന്നതിെൻറ സൂചനയാണെന്ന് ആസൂത്രണ ബോർഡ് മുൻ അംഗം അഭിജിത് സെൻ പറയുന്നു.
ഗ്രാമീണമേഖലയിൽ ചെലവാക്കൽ തുകയിൽ 8.8 ശതമാനമാണ് കുറവുണ്ടായത്. എന്നാൽ, നഗരങ്ങളിൽ ഇതേ തുകയിൽ രണ്ട് ശതമാനം വർധനയുണ്ടായിട്ടുണ്ട്.2011-12 കാലയളവിൽ ഗ്രാമങ്ങളിൽ ജനങ്ങൾ ഭക്ഷണത്തിനായി പ്രതിമാസം 643 രൂപ ചെലവഴിച്ചിരുന്നിടത്ത് 2017-18 ആയപ്പോേഴക്കും 580 രൂപയിലേക്ക് കുറഞ്ഞു.
നഗരങ്ങളിൽ 2011-12ൽ 943 രൂപയായിരുന്നു ഭക്ഷണത്തിന് ചെലവാക്കിയിരുന്നതെങ്കിൽ 2017-18ൽ അത് 946ലേക്ക് ഉയരുകയും ചെയ്തു. നേരിയ വർധന ഇക്കാലയളവിലുണ്ടായി. നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയതിന് തൊട്ടുപിന്നാലെയും ചരക്ക് സേവന നികുതി നടപ്പാക്കിയ വർഷവുമാണ് സർവേ നടത്തിയത്. ആഗോള എണ്ണപ്രതിസന്ധി മൂലം 1972-73 കാലഘട്ടത്തിലാണ് മുമ്പ് പ്രതിമാസ ചെലവഴിക്കൽ തുക കുറഞ്ഞിട്ടുള്ളത്. ആഭ്യന്തര ഭക്ഷ്യപ്രതിസന്ധി രൂപപ്പെട്ട 1960ലാണ് അതിനുമുമ്പ് കുറഞ്ഞത്. റിപ്പോർട്ടിലെ വിവരങ്ങൾ രാജ്യത്ത് ദാരിദ്ര്യം കൂടിയെന്ന വസ്തുത ശരിവെക്കുന്നതാണെന്ന് ജവഹർലാൽ നെഹ്റു സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ ഹിമാംശു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.