പി.പി. ദിവ്യക്ക് പുതിയ പദവി, ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതിയംഗം; ഉൾപ്പെടുത്തിയത് പാർട്ടി നിർദേശപ്രകാരം

കണ്ണൂര്‍: പി.പി. ദിവ്യയെ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് ധനകാര്യ സ്ഥിരം സമിതി പുനഃസംഘടിപ്പിച്ചു. ധനകാര്യ സ്ഥിരം സമിതിയിൽ വന്ന ഒഴിവ് നികത്തുന്നതിന് പാർട്ടി നിർദേശപ്രകാരമാണ് ദിവ്യയെ ഉൾപ്പെടുത്തിയത്.

മുന്‍ എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹരജി ഹൈകോടതി 12ന്​ പരിഗണിക്കാനിരിക്കുകയാണ്.

എ.ഡി.എമ്മിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിനു പിന്നാലെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യയെ സി.പി.എം നീക്കിയിരുന്നു. പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ പാർട്ടി നിർദേശിക്കുകയും ചെയ്തു.

മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ദിവ്യ റിമാൻഡിലായപ്പോൾ ജില്ല കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

Tags:    
News Summary - P.P. Divya District Panchayat Finance Standing Committee Member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.