കോഴിക്കോട്: ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി മുൻ അധ്യക്ഷൻ പി.പി മുകുന്ദൻ. പാർട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദൻ എന്ന സുരേന്ദ്രന്‍റെ പരാമർശം മാനസിക വിഷമം ഉണ്ടാക്കി. പ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാവണം. അല്ലെങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളു. സുരേന്ദ്രനെ പാർട്ടിയിൽ കൊണ്ടു വന്നത് താനാണ്. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നും പി. പി മുകുന്ദൻ പറഞ്ഞു.
ഒറ്റയാൾ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല. പഴയ ആളുകളുടെ കൂടി അഭിപ്രായം തേടാൻ നേതൃത്വം തയാറാകണമെന്നും സുരേന്ദ്രനെ ഉദ്ദേശിച്ചുകൊണ്ട് പി.പി മുകുന്ദൻ പറഞ്ഞു. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തന്നെ ആവശ്യമുണ്ടെന്നു തോന്നിയാൽ അവർ തിരിച്ചു വിളിക്കട്ടെയെന്നും പി.പി മുകുന്ദന്‍ പറഞ്ഞു.
മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രന്‍റെ പ്രശ്നം. വരുന്ന ആറു മാസം നിശബ്ദയായിരിക്കാൻ താൻ ശോഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ സംസാരിച്ചു പരിഹരിക്കാൻ നേതൃത്വവും തയ്യാറാകണം. ആളുകളെ കൂട്ടി യോജിപ്പിച്ചു പോകാൻ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ല.
എൽ.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി. എന്നാൽ ബി.ജെ.പി ഇപ്പോഴും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല. കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയാറാക്കിയില്ലങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ വലിയ തിരിച്ചടി ഉണ്ടാകുമെന്നും മുകുന്ദന്‍ മീഡിയവണിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.