തിരുവനന്തപുരം: ബി.ജെ.പി ആസ്ഥാനമന്ദിരത്തിെൻറ തറക്കല്ലിടൽ ചടങ്ങിൽ മാരാർജി സ്മാരക സമിതി ട്രസ്റ്റ് അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദനെ ക്ഷണിച്ചില്ല. മുതിർന്ന നേതാവായിട്ടും അദ്ദേഹത്തെ മാത്രമാണ് ചടങ്ങിൽനിന്നൊഴിവാക്കിയത്. ക്ഷണിക്കാത്തതിൽ ദുഃഖം പ്രകടിപ്പിച്ചും കാര്യാലയത്തിന് ഭാവുകങ്ങൾ നേർന്നും മുകുന്ദൻ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് കത്തയച്ചു.ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർവഹിച്ച തറക്കല്ലിടൽ ചടങ്ങിൽ, മാരാർജി ട്രസ്റ്റ് അംഗങ്ങളായ അഞ്ചുപേരിൽ മുകുന്ദനെ മാത്രമാണ് ക്ഷണിക്കാതിരുന്നത്. ട്രസ്റ്റ് അംഗങ്ങളായ ഒ. രാജഗോപാൽ, കെ. അയ്യപ്പൻപിള്ള, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻമാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.