കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട; പി.പി.ഇ കിറ്റ് മതി; മുൻനിലപാടിൽ നിന്ന് പിൻവാങ്ങി സർക്കാർ

തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന മുന്‍നിലപാടില്‍ നിന്ന് പിൻവാങ്ങി കേരള സർക്കാർ. ഇന്ന് ചേര്‍ന്ന്‌ മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനം.

ട്രൂനാറ്റ് അടക്കമുള്ള പരിശോധനസൗകര്യം ഇല്ലാത്തിടത്ത് നിന്ന് മടങ്ങാന്‍ പി.പി.ഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വിമാനക്കമ്പനികളോട് കിറ്റ് ലഭ്യമാക്കുന്നതിലുള്ള സാധ്യത തേടും.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവാസികള്‍ക്ക് മടങ്ങാനുള്ള സമയം ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ബഹ്റൈനും സൗദിയും ഒമാനും ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നില്ല. ഇതോടെ ഈ രാജ്യങ്ങളിലെ പ്രവാസികളുടെ കോവിഡ് ടെസ്റ്റ് അനിശ്ചിതത്വത്തിലായിരുന്നു.

യു.എ.ഇയില്‍ നിലവിലുള്ള റാപ്പിഡ് ടെസ്റ്റ് ഉപയോഗിക്കും. ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കില്‍ നാടണയാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.