തിരുവനന്തപുരം: ദത്ത് വിവാദ പശ്ചാത്തലത്തിൽ പുനർജന്മത്തിൽ വിശ്വാസമർപ്പിച്ച് പോറ്റമ്മക്കായി പ്രഭാവർമ എഴുതിയ 'പെറ്റമ്മയും പോറ്റമ്മയും' കവിത സി.പി.എമ്മിലും പുറത്തും ചർച്ചയാകുന്നു. കൃഷ്ണനും ദേവകിയും യശോദയും തമ്മിലുള്ള ബന്ധം പറയുന്ന കവിതക്ക് പ്രചോദനം സോഷ്യൽ മീഡിയ ഫോർവേഡാണെന്ന് വ്യക്തമാക്കിയാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തന്നെ കാരഗൃഹത്തിൽനിന്ന് മോചിപ്പിക്കാൻ 14 വർഷം എന്തുകൊണ്ട് എടുത്തുവെന്ന് ശ്രീകൃഷ്ണനോട് അമ്മ ദേവകി ചോദിക്കുന്നതിലാണ് കവിത ആരംഭിക്കുന്നത്. എന്നാൽ, കൃഷ്ണൻ മുജ്ജന്മത്തിൽ രാമനായി പിറന്നപ്പോൾ തന്നെ പതിനാല് വർഷം കാട്ടിലാക്കിയതിെൻറ ഫലമാണെന്ന് പറയുന്നു. പോയ ജന്മത്തിൽ പുത്രെൻറ കൂടെ വാഴാൻ കഴിയാതെ നഷ്ടമായ 14 വർഷം നേടിയ കൃഷ്ണെൻറ വളർത്തമ്മ യശോദ ധന്യയാണെന്നും വിശദീകരിച്ചാണ് കവിത അവസാനിക്കുന്നത്.
ദത്ത് വിവാദത്തിൽ വളർത്തമ്മയെ പ്രകീർത്തിക്കുകയും പെറ്റമ്മയായ അനുപമയെയും പങ്കാളി അജിത്തിനെയും അപകീർത്തികരമായി ചിത്രീകരിച്ചും സി.പി.എം ൈസബർ പോരാളികൾ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ് 'പോറ്റമ്മമാർ മുജ്ജന്മത്തിലെ വിരഹികളായ പെറ്റമ്മമാർതന്നെ' എന്ന് ചൂണ്ടിക്കാട്ടുന്ന മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി കൂടിയായ പ്രഭാവർമയുടെ കവിത.
എന്നാൽ, ഫാഷിസ്റ്റ് കാലത്ത് നമ്മുടെ എഴുത്തും വായനയും യുക്തിചിന്തയും ഭാവനയും ചുറ്റിത്തിരിയുന്നത് ഭൂതപ്രേരണകളിലാണെന്നത് ദയനീയമാണെന്ന് രാഷ്ട്രീയ^ സാമൂഹിക നിരീക്ഷകനായ ഡോ. ആസാദ് വിമർശിച്ചു. 'പെറ്റമ്മയും പോറ്റമ്മയും അമ്മമാര്‍തന്നെ.
പെറ്റമ്മയില്‍നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കൊല്ലുകയോ വില്‍ക്കുകയോ ചെയ്യുന്ന കംസന്മാര്‍ക്ക് ജാമ്യം നല്‍കുകയാണ് കവി മജിസ്ട്രേറ്റ്. എല്ലാത്തിനും കാണും ഒരു മുജ്ജന്മഹേതു. അതറിയാത്തവര്‍ അജ്ഞാനികള്‍! നിരക്ഷരര്‍! കൃഷ്ണനെ പെറ്റ ദേവകി ജയിലിലായിരുന്നു. നീണ്ട പതിനാലു വര്‍ഷം. ' കൃഷ്ണാ, പ്രഭാവം കൊണ്ട് തന്നെ പുറത്തു കൊണ്ടുവരാത്തതെന്ത്' എന്ന് ദേവകി ചോദിക്കുന്നു. ഉത്തരം കേമം. താന്‍ രാമനായി ജനിച്ചപ്പോള്‍ തന്നെ കാട്ടിലയച്ച കൈകേയിയാണ് ദേവകിയായത്. പതിനാലു സംവത്സരം അകന്നുകഴിയേണ്ടി വന്ന കൗസല്യയാണ് യശോദ. അവര്‍ക്ക് ഈ ജന്മത്തില്‍ പുത്രസാമീപ്യം! അതിന് ദേവകി അകത്തു കിടക്കണം! അഥവ പെറ്റമ്മ ശിക്ഷിക്കപ്പെടണം!' എന്ന് ആസാദ് നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.