കീഴല്ലൂർ: അപകടത്തെ തുടർന്ന് അരക്കുതാഴെ തളർന്നു കിടക്കുന്ന കീഴല്ലൂർ ഗ്രാമപഞ്ചായത്തിൽ വളയാലിലെ പ്രജിഷ് നിവാസിൽ വി.എം. പ്രദീപന് എഴുന്നേറ്റു നടക്കാൻ വേണം സുമനസ്സുകളുടെ കാരുണ്യം.
കഴിഞ്ഞ രണ്ടുമാസത്തിലേറെയായി പ്രദീപൻ കിടപ്പിലാണ്. മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സതേടി വരുന്ന പ്രദീപെൻറ നിർധന കുടുംബത്തിന് അഞ്ചുലക്ഷം രൂപയോളം ഇതിനകംതന്നെ ചെലവായിട്ടുണ്ട്. തുടർചികിത്സക്കും ലക്ഷങ്ങൾ വേണ്ടിവരും എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
ഇത് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ മന്ത്രി ഇ.പി. ജയരാജൻ മുഖ്യരക്ഷാധികാരിയായും കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അനിൽകുമാർ ചെയർമാനും കെ.കെ. ആനന്ദൻ കൺവീനറും കെ. രാഗേഷ് ട്രഷററുമായി ചികിത്സ സഹായ കമ്മിറ്റിക്കു രൂപം നൽകിയിട്ടുണ്ട്.
ഇതിനായി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മട്ടന്നൂർ ശാഖയിൽ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് (നമ്പർ 3890881605, IFS Code CBIN0284210) തുടങ്ങിയിട്ടുണ്ട്. അക്കൗണ്ടിലേക്ക് കഴിയാവുന്ന സഹായം നൽകണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9446166534 (കെ. അനിൽകുമാർ), 9747305209 (കെ.കെ. ആനന്ദൻ), 9947581709 (കെ. രാഗേഷ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.