തേഞ്ഞിപ്പലം: പൗരത്വ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഹിന്ദു-മുസ്ലിം വിഭജനത്തിെൻറ തുടക്കമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ‘‘ജനാധിപത്യത്തിെൻറ ജനാധിപത്യവത്കരണം’’ എന്ന വിഷയത്തിൽ കാലിക്കറ്റ് സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെൻററി അഫയേഴ്സുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവര്‍ക്കര്‍ നിര്‍ദേശിച്ച ഹിന്ദുത്വ ദേശീയതയാണ് ബി.ജെ.പി നടപ്പാക്കുന്നത്. ഇത് മതേതരത്വം ഇല്ലാതാക്കുകയും ഗ്രാമങ്ങളില്‍ പോലും ഹിന്ദു-മുസ്ലിം വിഭാഗീയതയുണ്ടാക്കുകയും ചെയ്യും. രണ്ട് തരം പൗരന്മാര് സൃഷ്ടിക്കപ്പെടും. ഈ ഭരണഘടനവിരുദ്ധതയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യണം. ജനങ്ങളെ സംഘടിപ്പിച്ച് ഭാവിയില്‍ നിയമത്തില്‍ മാറ്റം വരുത്താൻ സമ്മർദം ചെലുത്തണം. അസമിലും മണിപ്പൂരിലുമുയരുന്ന പ്രതിഷേധം രാജ്യത്താകമാനം വ്യാപിപ്പിക്കുകയേ മാർഗമുള്ളൂ.
കശ്മീരില്‍ സ്ഥിതി വഷളായിത്തുടരുകയാണ്. മുഹമ്മദ് യൂസഫ് തരിഗാമിയെപ്പോലെ പല നേതാക്കളും വീട്ടുതടങ്കലിൽ തുടരുന്നു. പക്ഷേ, കേന്ദ്രസർക്കാർ കോടതിയില്‍ ബോധിപ്പിക്കുന്നത് അങ്ങനെയല്ലെന്നാണ്. രാഷ്ട്രീയവും ബിസിനസും തമ്മിലുള്ള ബന്ധം പഞ്ചായത്ത് തലം മുതൽ പ്രകടമാണെന്നും കാരാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.