തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിമാരും കപടശാസ്ത്രത്തിെൻറ പ്രചാരകരായി മാറിയെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്. യഥാർഥ ശാസ്ത്രപഠനത്തിനും ഗവേഷണ സ്കോളർഷിപ്പുകൾക്കുമായുള്ള ഫണ്ട് ഗോശാസ്ത്രം എന്നൊക്കെ പറഞ്ഞ് ശാസ്ത്രവിരുദ്ധവും യുക്തിരഹിതവുമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഗോമൂത്രവും ചാണകവുമൊക്കെയാണിന്ന് കേന്ദ്രസർക്കാറിെൻറ ഗവേഷണ അജണ്ട. നെഹ്റുവിയൻ കാലത്ത് തുടങ്ങിയ ശാസ്ത്ര ഗവേഷണ വികസനത്തിന് ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണിന്ന് വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇ.എം.എസ് സ്മൃതിയിൽ ദേബി പ്രസാദ് ചതോപാദ്ധ്യായ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു കാരാട്ട്. വേദത്തിൽ നിന്നാണെന്ന് പ്രചരിപ്പിച്ച് യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഒന്നിന് പുറകെ ഒന്നായി ഒാേരാ മന്ത്രിമാരും പ്രചരിപ്പിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വാസ്തുശാസ്ത്രത്തിെൻറ ഭാഗമായി സെക്രേട്ടറിയറ്റുകളുടെ വരെ രൂപംമാറ്റം നടത്തുകയാണ്. ഇത്തരം അന്ധവിശ്വാസനടപടികൾ രാജ്യത്തെ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.