മഞ്ചേരി: കശ്മീരിലെ ജനാധിപത്യ സംരക്ഷണത്തിന് ഇടതുമതേതരകക്ഷികള് നടത്തുന്ന പ്ര ക്ഷോഭങ്ങള്‍ക്ക് രാജ്യവ്യാപക പിന്തുണ വേണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ‘കശ്മീര്‍ -ജനാധിപത്യം അപകടത്തില്‍’ വിഷയത്തില്‍ ഇ.എം.എസ് പഠനഗവേഷണ കേന്ദ്രം മഞ്ചേരിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ഭൂരിപക്ഷപ്രദേശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യൻ യൂനിയനിൽ മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനമെന്നത് ആർ.എസ്.എസ് ആഗ്രഹിക്കുന്നില്ല. അതിനാലാണ് 370ാം വകുപ്പ് റദ്ദ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആ വകുപ്പ് നിലനിന്നാല്‍ വികസനം സാധ്യമാവില്ലെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദം അടിസ്ഥാനരഹിതമാണ്.
മോദിയും അമിത്ഷായും ഭരിച്ച ഗുജറാത്തിനെക്കാൾ ഉയർന്നതാണ് കശ്മീരിലെ സാമ്പത്തികസൂചിക. ദാരിദ്ര്യം പത്ത് ശതമാനം മാത്രമാണ്. കശ്മീരിൽ യാചകരെ കാണാനാകില്ല. ആയുര്‍ദൈര്‍ഘ്യത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കടബാധ്യതയും കുറവ്. ശിശുമരണനിരക്കും കുറവാണ്. കോൺഗ്രസും ആർ.എസ്.എസും കശ്മീരിനെ സങ്കുചിത ലക്ഷ്യത്തിനായാണ് ഉപയോഗിച്ചത്. 25 വർഷക്കാലം അവിടെ കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
മറ്റിടങ്ങളില്‍നിന്ന് ആളുകളെയെത്തിച്ച് അവരുടെ സാമൂഹികഘടനയില്‍ മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാറും ആര്.എസ്.എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭാഗമായി നിന്നതിന് ലഭിച്ച ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് കശ്മീരികള്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍, സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, പ്രഫ. എ.പി. അബ്ദുൽ വഹാബ്, പാലോളി മുഹമ്മദ്കുട്ടി, അജിത് കൊളാടി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.