ജലീൽ രാജ്യദ്രോഹിയെന്ന് കേന്ദ്ര മന്ത്രി; 'കമ്യൂണിസ്റ്റ് പാർട്ടി പ്രതികരിക്കണം'

ന്യൂഡൽഹി: കശ്മീർ യാത്രാ വിവരണത്തിൽ 'ആസാദ് കശ്മീർ​', 'ഇന്ത്യൻ അധീന ജമ്മു കശ്മീർ' എന്നിങ്ങനെ വിശേഷണം നടത്തിയ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്ത്. കെ.ടി ജലീലിനെ രാജ്യദ്രോഹി എന്ന് വിളിച്ച് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയാണ് രൂക്ഷ വിമർശനം നടത്തിയിരിക്കുന്നത്.

കോൺഗ്രസിലോ കമ്യൂണിസ്റ്റ് പാർട്ടിയിലോ ആണ് അവർ പ്രവർത്തിക്കുന്നത്. അവർ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുണ്ട്. ഇതുപോലെയാണ് അവർ സംസാരിക്കുന്നതെങ്കിൽ അവർ രാജ്യദ്രോഹിയാണ്. കേരള സർക്കാർ ഇക്കാര്യം കർശനമായി കൈകാര്യം ചെയ്യണം -പ്രൾഹാദ് ജോഷി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് കെ.ടി. ജലീൽ ഫേസ്ബുക്കിലെഴുതിയ കശ്മീർ യാത്രാ വിവരണം വിവാദത്തിലായത്. പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു എന്നാണ് ലേഖനത്തിലുള്ളത്ത്‍. വിഭജന കാലത്ത് കശ്മീരി​നെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് കുറിപ്പിൽ വിശദീകരിക്കുന്നത്.

Full View

ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ ഇന്ന് രാവിലെ ജലീൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഡബിൾ ഇൻവർട്ടഡ് കോമയിലാണ് ആസാദ് കാശ്മീർ എന്നെഴുതിയതെന്നും അതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിലെ വിശദീകരണ കുറിപ്പിൽ പറയുന്നത്. എന്നാൽ, 'ഇന്ത്യൻ അധീന ജമ്മു കശ്മീർ' എന്നെഴുതിയതിനെക്കുറിച്ച് ജലീൽ ഒന്നും പറഞ്ഞിട്ടില്ല.

Tags:    
News Summary - Pralhad Joshi against KT Jaleel over his Kashmir remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.