കോഴക്കേസ്​: പ്രസീത അഴീക്കോട് രഹസ്യമൊഴി നൽകി

മാനന്താവാടി: എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്​ മജിസ്​ട്രേറ്റിന്​ മുന്നിൽ രഹസ്യമൊഴി നൽകി.​ വെള്ളിയാഴ്ച മാനന്തവാടി ഫസ്​റ്റ്​ ക്ലാസ്​ മജിസ്ട്രേറ്റ്​ കോടതിയിലെത്തിയാണ് മൊഴി നൽകിയത്. ഇവർക്കൊപ്പം ജെ.ആർ.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ, സംസ്ഥാന കോഓഡിനേറ്റർ ബിജു അയ്യപ്പൻ എന്നിവരും മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ പ്രസീതയുടെയും മറ്റും മൊഴി കേസ് അന്വേഷിക്കുന്ന വയനാട് ​ക്രൈം ബ്രാഞ്ച്​ സംഘം രേഖപ്പെടുത്തിയിരുന്നു. ജാനുവിന് സുരേന്ദ്രൻ​ പണം നൽകിയെന്ന ആരോപണത്തിൽ മൂവരും അന്ന്​ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. ജാനുവിനെ എന്‍.ഡി.എയിലേക്ക് എത്തിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കിയതായാണ് പ്രസീത അഴീക്കോടി​െൻറ ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ സുരേന്ദ്രനടക്കമുള്ള നേതാക്കളുമായുള്ള ഫോൺ ശബ്​ദരേഖ പ്രസീത പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Praseetha Azhikode have a secret statement in front of judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.