തിരുവനന്തപുരം: സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും സിൽവർലൈൻ കേരളത്തിന് ദുരന്ത പദ്ധതിയാകുമെന്ന് പ്രമുഖ അഭിഭാഷൻ പ്രശാന്ത് ഭൂഷൺ. സ്റ്റാൻഡേഡ് ഗേജിൽ പാത പണിയുന്നതിന് ഒരു ലക്ഷം കോടിയാണ് ചെലവ്.
200 കിലോമീറ്റർ വേഗത്തിൽ പോകുന്ന റെയിൽവേ ലൈനിനാണ് ഇത്ര തുക വേണ്ടി വരുന്നത്. ജപ്പാനിൽ നിന്നടക്കം വായ്പയിലൂടെയാണ് പണം കണ്ടെത്തുന്നതെന്നാണ് മനസ്സിലാകുന്നത്. അഞ്ച് ശതമാനം പലിശയാണെങ്കിൽ പോലും പ്രതിവർഷ തിരിച്ചടവ് പലിശമാത്രം 5000 കോടി വേണ്ടിവരും. ടിക്കറ്റ് ചാർജ് അത്രമാത്രം ഉയർത്തിയാലേ തിരിച്ചടവിനുള്ള തുക സമാഹരിക്കാനാകൂ. എത്ര ആളുകൾ ഇൗ ഉയർന്ന നിരക്കിലെ ടിക്കറ്റെടുത്ത് യാത്ര ചെയ്യുമെന്നതും ചോദ്യമാണെന്നും പ്രസ്ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
നരേന്ദ്ര മോദി പോപ്പിനെ ആലിംഗനം ചെയ്തത് ഗോവ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. കർഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാനയിലും യു.പിയിലും ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് നഷ്ടമുണ്ടാക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.