പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​തെ ദേ​ശീ​യ​പാ​തക്കായി സ്ഥ​ല​മെ​ടു​പ്പ് ന​ട​ത്ത​രു​തെന്ന്​ ടി.​എ​ൻ. പ്ര​താ​പ​ൻ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ​പാ​ത 66 രാ​മ​നാ​ട്ടു​ക​ര മു​ത​ൽ ഇ​ട​പ്പ​ള്ളി വ​രെ ആ​റു​വ​രി​പ്പാ​ത​യാ​ക്കാ​നു​ള്ള സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും സ്ഥ​ല​മേ​റ്റെ​ടു​ക്കു​മ്പോ​ൾ ഇ​ര​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ടി.​എ​ൻ. പ്ര​താ​പ​ൻ എം.​പി ലോ​ക്​​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

2013ലെ ​നി​യ​മ​മ​നു​സ​രി​ച്ച് ന്യാ​യ​മാ​യ ന​ഷ്​​ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പു​വ​രു​ത്താ​തെ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. കേ​ര​ള​ത്തി​ലെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണെ​ന്ന് എം.​പി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.