തിരുവനന്തപുരം: അഞ്ചു വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡു നവീകരണ പദ്ധതികള്‍ നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1,351 കോടി രൂപ വകയിരുത്തിയ ബജറ്റിൽ 1267 കിലോമീറ്റര്‍ സമ്പൂര്‍ണ്ണ മലയോര ഹൈവേയും നിർമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സമ്പൂര്‍ണ്ണ മലയോര ഹൈവേക്കായി വിവിധ റീച്ചുകളായി സമാന്തര നിര്‍മാണം നടത്തും. ഇതിനായി 3,500 കോടി രൂപയാണ് കിഫ്ബി നിക്ഷേപം. നിലവിലുള്ള തീരദേശ റോഡ് ശൃംഖലയെ സംയോജിപ്പിച്ച് 630 കിലോമീറ്റര്‍ തീരദേശ ഹൈവേ നിർമിക്കും. 6,500 കോടി രൂപയാണ് കിഫ്ബി നിക്ഷേപം. തീരദേശ, മലയോര ഹൈവേകള്‍ക്കുള്ള 10,000 കോടി രൂപയുടെ കിഫ്ബി ഫണ്ട് കെ.എസ്.എഫ്.ഇ. ആരംഭിക്കുന്ന പ്രവാസി ചിട്ടി ബോണ്ട് വഴി കണ്ടെത്തുമെന്നും ബജറ്റിൽ പറയുന്നു.
മറ്റു 182 റോഡുകള്‍ക്ക് 5,628 കോടിയും 69 പാലങ്ങള്‍ക്കും മേല്‍പ്പാലങ്ങള്‍ക്കും 2,557 കോടി രൂപയും കിഫ്ബി വഴി നൽകും. നടപ്പുവര്‍ഷം മൊത്തം 1300 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ബജറ്റിൽ നൽകി. മെയിന്‍റനന്‍സിനായി 612 കോടി രൂപയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.