മയ്യനാട്: ക്ലാസ് മുറിയിൽവച്ച് ശാരിരീക ആസ്വാസ്ത്യമുണ്ടായ അധ്യാപിക ചികിത്സയിലിരിക്കെ മരിച്ചു. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം മലയാളം അധ്യാപിക പരവൂർ പൊഴിക്കര പ്ലാങ്കാലവീട്ടിൽ ബിനോയ് ബാലകൃഷ്ണെൻറ ഭാര്യ എസ്. ബിന്ദു (46) ആണ് മരിച്ചത്. സ്കൂളിൽ സഹപ്രവർത്തകരോടൊപ്പം ബുധനാഴ്ച ഉച്ചഭക്ഷണമായി ഇവർ കൊഞ്ച് ബിരിയാണി കഴിച്ചിരുന്നു.
സഹപ്രവർത്തകർക്കൊപ്പമിരുന്ന് ഭക്ഷണം പങ്കുെവച്ച് കഴിക്കുേമ്പാൾ മറ്റൊരാൾ കൊണ്ടുവന്ന കൊഞ്ച് ബിരിയാണി കഴിക്കുകയായിരുന്നുവത്രെ. കൊഞ്ചിൽ അലർജിയുള്ളതിനാൽ ബിന്ദു ബിരിയാണിയിൽനിന്നും കൊഞ്ച് മാറ്റിെവച്ചശേഷം ചോറ് മാത്രമാണ് കഴിച്ചത്. ഭക്ഷണം കഴിച്ചശേഷം ക്ലാസിലെത്തിയപ്പോൾ ശരീരത്ത് ചൊറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടു.
ബിന്ദുവിെൻറ കൈവശമുണ്ടായിരുന്ന ഇൻെഹയ്ലർ ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. സഹ അധ്യാപകർ മയ്യനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടിയത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. അലർജിക്കും ശ്വാസംമുട്ടിനും നേരത്തേ ചികിത്സയിലായിരുന്നു. മകൾ: ബിൻ ഡാബിനോയ് (വർക്കല എം.ജി.എം സ്കൂൾ പ്ലസ് ടു വിദ്യാർഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.