തിരുവനന്തപുരം: അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച് എകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ. അജയ് തറയിലിെൻറ പ്രസ്താവന ദേവസ്വം ബോർഡ് ചർച്ച ചെയ്യും. ക്ഷേത്രം തന്ത്രിമാരുമായും സർക്കാരുമായും ഇക്കാര്യത്തിൽ ചർച്ച ആവശ്യമാണെന്നും പ്രയാർ വ്യക്തമാക്കി. ഒാരോ ക്ഷേത്രത്തിന് താന്ത്രിക നിയമങ്ങളുണ്ട്. അതിനുസരിച്ച് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു എന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഒാരോ മതത്തിനും അതിേൻറതായ വിശ്വാസങ്ങളുണ്ട്. അത് സംരക്ഷിക്കാൻ മതേതര രാജ്യത്തിൽ അത് സംരക്ഷിക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഇന്ന് പ്രവശേനം അനുവദിച്ചിട്ടുള്ളത് ഹിന്ദുമതവിശ്വാസിയെന്ന് എഴുതിനൽകുന്നവർക്കും മാത്രമാണ്. ഇതുമാറ്റി ക്ഷേത്ര ആരാധനയിലും വിഗ്രഹാരധനയിലും വിശ്വസിക്കുന്ന ആർക്കും ദേവസ്വം ബോർഡിെൻറ ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്ന് തിരുത്ത് വരുത്തി ഉത്തരവിറക്കണമെന്നാണ് അജയ് തറയലിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.