വിവാഹ പൂർവ കൗൺസിലിങ് നിർബന്ധമാക്കും- പി. സതീദേവി

കോഴിക്കോട്: സംസ്ഥാനത്ത് വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി.സതീദേവി. വിവാഹാനന്തര പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമായി നടപ്പാക്കുമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

വനിതാ കമീഷനെ ശക്തിപ്പെടുത്താന്‍ ‍ നിയമം ഭേദഗതി ചെയ്യണം. സ്ത്രീപീഡനങ്ങള്‍ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്താല്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമ ഭേദഗതി വേണം.

സ്കൂള്‍ തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം വേണം. അജ്ഞത മൂലമാണ് ചിലര്‍ എതിര്‍ക്കുന്നതെന്നും പി സതീദേവി പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയലിലായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. 

Tags:    
News Summary - Pre-marital counseling will be mandatory- P Sathidevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.