തിരുവനന്തപുരം: ഒമ്പത് മാസമായി ഒരുരൂപ പോലും വരുമാനമില്ലാതെ ജോലിചെയ്യുന്ന പ്രീ പ്രൈമറി ജീവനക്കാർ ഭിക്ഷാടന സമരവുമായി സെക്രേട്ടറിയറ്റിന് മുന്നിൽ. എയ്ഡഡ് സ്കൂളുകളുടെയും ഗവൺമെൻറ് സ്കൂളുകളുടെയും ഭാഗമായി പ്രവർത്തിക്കുന്ന പ്രീപ്രൈമറി അധ്യാപകരും ആയമാരുമാണ് വിവിധ ജില്ലകളിൽനിന്ന് തലസ്ഥാന നഗരിയിൽ ഭിക്ഷാടന സമരവുമായി എത്തിയത്. പാത്രത്തിൽ നാണയത്തുട്ടുകളിട്ട് സമരഗേറ്റിന് മുന്നിൽ കുത്തിയിരുന്നായിരുന്നു സമരം.
എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞ മുന്നൂറ്റി മുപ്പത്തിമൂന്നാമത് വാഗ്ദാനം പാലിക്കുക, പി.എസ്.സി വഴി നിയമിക്കപ്പെട്ടവർക്ക് ലഭിക്കുന്ന അതേ വേതനംതന്നെ നൽകുക, പ്രീ പ്രൈമറിയെ സ്കൂളുകളുടെ ഭാഗമായി അംഗീകരിക്കുക എന്നീ ആവശ്യങ്ങളാണുന്നയിച്ചത്. 'സേവ' സംസ്ഥാന ജനറൽ സെക്രട്ടറി സോണിയ ജോർജ് ഉദ്ഘാടനം ചെയ്തു. പി.പി.റ്റി.എച്ച്.ഒ സംസ്ഥാന ജോയൻറ് സെക്രട്ടറി കെ.പി. സുബൈദ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.